Veedupoloral
വീടുപോലൊരാള്
കെ.വി നദീര്‍
സന്തോഷം തേടുന്നവരാണ് നമ്മളൊക്കെയും. മനഃസമാധാനമാണ് ശാശ്വതമായ സന്തോഷം. നൈ മിഷികമായ നിര്‍വൃതിക്കൊപ്പം ഓടിപ്പായുന്നവര്‍ മാഞ്ഞുപോകുന്ന സന്തോഷങ്ങളാണ് ചേര്‍ത്തു വെക്കുന്നത്. സത്യം കൊണ്ട് മനസ്സും, സ്നേഹം കൊണ്ട് ഹൃദയവും, സേവനം കൊണ്ട് ജീവിതവും സമ്പന്നമാകുമ്പോഴാണ് ശാശ്വത സന്തോഷമുണ്ടാകുക. നമ്മള് നമുക്ക് വേണ്ടി മാത്രമല്ലെന്നത് പ്രധാന മാണ്. നമ്മുടെ പ്രവൃത്തികളൊക്കെയും അത്തരമൊരു വിചാരത്തിനൊപ്പമാകുമ്പോള് സംതൃപ്തിയുടെ പരിസരം തുറക്കപ്പെടും. സംതൃപ്തി സന്തോഷത്തിന്റെ നാനാര്‍ത്ഥമാണ്. സന്തോഷത്തിലേക്ക് വഴിവെട്ടുന്ന ജീവിത സംതൃപ്തിയുടെ വഴി അടയാളങ്ങള്‍ തുറന്നുവെക്കുന്നതാണ് ഈ പുസ്തകം.
₹160.00 Original price was: ₹160.00.₹136.00Current price is: ₹136.00.