MADRASSILNINNULLA THEEVANDI
മദ്രാസില്‍
നിന്നുള്ള
തീവണ്ടി
ലാല്‍ ജോസ്
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഒളിയിടത്തിലിരുന്ന്, 11-ാം വയസ്സില്‍ ആന്‍ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകള്‍ പില്ക്കാലത്ത് കണ്ടെടുത്ത് പുസ്തകമാവുമ്പോള്‍ അത് ചരിത്രത്തിന്റെ വീണ്ടെടുപ്പും ഉള്ളുലയ്ക്കുന്ന വായനാനുഭവവുമായി മാറി. വിശ്വവിഖ്യാത ചലച്ചിത്രകാരന് ഇംഗ്മാര്‍ ബര്ഗ്മാന് തന്റെ മഹനീയ ജീവിതത്തിന്റെ നീണ്ട പാതയുടെ ദൂരം താണ്ടി തിരിഞ്ഞുനോക്കി, പിന്നിട്ട സുവര്‍ണ്ണകാല്‍പ്പാടുകളെ നിസ്സംഗതയോടെ വരച്ചിട്ട ‘മാജിക് ലാന്റെണ്‍’ ഉള്ളില്‍ കോറിയിടുന്ന ആത്മസംഘര്‍ഷങ്ങളായി… ഇതൊന്നും ആവേണ്ടതില്ലല്ലോ കൊച്ചുകേരളത്തിന്റെ സിനിമാമുറ്റത്തെ കല്പ്പടവുകളിലിരുന്ന് ഒറ്റപ്പാലത്തുകാരനായ ചെറുപ്പക്കാരന് തന്റെ സ്വപ്നങ്ങളെ പകര്‍ത്തിവയ്ക്കുമ്പോള്‍. അതിന്റെ നന്മയും സത്യസന്ധതയും ലാളിത്യവുംതന്നെയാണ് പകര്‍ത്തപ്പെടേണ്ടത്. വായനയില്‍ ആ തനിമ പകര്‍ന്നുകിട്ടി എന്നതാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ എനിക്ക് പ്രേരണയാവുന്നതും.- കമല്‍
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.