Moyinkutty Vydhyarude Krithikal: Bhashayum Vyavaharavum
മോയിന്‍കുട്ടി
വൈദ്യരുടെ
കൃതികള്‍
ഭാഷയും വ്യവഹാരവും
ഡോ. ബാവ കെ പാലുകുന്ന്
അറബി മലയാളത്തിന്റെ ഉത്ഭവം, വളര്‍ച്ച, അതിന്റെ സമ്പന്നമായ സാഹിത്യപാരമ്പര്യം എന്നിവയും പ്രസ്തുത രംഗത്തെ അതുല്യ പ്രതിഭയായ മോയിന്‍കുട്ടി വൈദ്യ രുടെ സംഭാവനകളും സമഗ്രമായി പഠനവിധേയമാ ക്കുന്ന ആദ്യ മലയാള ഗ്രന്ഥം. വൈദ്യര്‍കൃതികളുടെ ഭാഷാപരവും ആഖ്യാനപരവുമായ സവിശേഷതകള്‍ ലളിതമായ ഭാഷയില്‍ വിശകലനം ചെയ്യുന്നു. പ്രണയ വും പോരാട്ടവും പ്രമേയമാക്കി വൈദ്യര് നടത്തിയ രച നകള്‍ ഒരു കാലഘട്ടത്തിന്റെ ഭാവുകത്വപരിണാമത്തില്‍ ചെലുത്തിയ സ്വാധീനം അന്വേഷിക്കുന്നു. കവിയുടെ ബദര്‍-ഉഹദ്-മലപ്പുറം പടപ്പാട്ടുകളെയും ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ എന്ന അനശ്വര പ്രണയകാ വ്യത്തെയും മുന്‍നിര്‍ത്തി, നമ്മുടെ സാഹിത്യ ചരിത ഗ്രന്ഥങ്ങളില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ അറബി മലയാള കൃതികളുടെ സാഹിത്യപരവും സൗന്ദര്യപരവുമായ മൂല്യങ്ങള്‍ അന്വേഷിക്കുന്ന ഈ ഗ്രന്ഥം സാഹിത്യ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഏറെ സഹായകവും മാര്‍ഗദര്‍ശകവുമാണ്.
₹270.00 Original price was: ₹270.00.₹243.00Current price is: ₹243.00.