LGBTQ Islamika Sameepanam
എല്‍.ജി.ബി.റ്റി.ക്യു
ഇസ്ലാമിക സമീപനം
ടി.കെ.എം ഇഖ്ബാല്‍
ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ സ്പെക്ട്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലും സജീവമായിരിക്കുകയാണ്. സ്വവര്‍ഗാനുരാഗികള്‍, ട്രാന്സ്ജെന്ഡറുകള് തുടങ്ങിയ സാമൂഹിക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്ന എല്‍.ജി.ബി.ടി പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇത്തരം പദപ്രയോഗങ്ങള്‍ ലോകവ്യാപകമായി പ്രചാരം നേടിയത്. പടിഞ്ഞാറിന്റെ സവിശേഷമായ ആശയ പരിസരത്ത് ഉടലെടുത്ത എല്‍.ജി.ബി.ടി (LGBTQIA+) യുടെ ഐഡിയോളജിയും രാഷ്ട്രീയവും ലോകത്ത് വലിയ സ്വാധീനം നേടിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കാമ്പസുകളിലും പുറത്തും എല്‍.ജി.ബി.ടി ആക്ടിവിസം ഇപ്പോള്‍ സജീവമാണ്. സ്കൂള്‍ പാഠ്യപദ്ധതിയില്‍ പോലും എല്‍.ജി.ബി.ടി ആശയങ്ങള്‍ ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. എല്‍.ജി.ബി.ടി.യോടുള്ള സമീപനത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ആശയപരമായ എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ലിബറല്‍ ജനാധിപത്യ പരിസരത്ത് മുസ്ലിംകള് എല്‍.ജി.ബി.ടിയോട് എങ്ങനെ എന്‍ഗേജ് ചെയ്യണം എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. ഇസ്ലാമികമായ അടിത്തറയില്‍ നിന്നുകൊണ്ട് ഇത്തരം ചോദ്യങ്ങളെ ഈ പുസ്തകം അഭിമുഖീകരിക്കുന്നു.
₹99.00 Original price was: ₹99.00.₹90.00Current price is: ₹90.00.