ARTHAKAMA
അര്‍ഥകാമ
ലിസി
വിലാപ്പുറങ്ങള്‍ക്കുശേഷം, മാതൃഭൂമി ബുക്സ് നോവല്‍ പുരസ്കാരജേതാവായ ലിസിയുടെ ഏറ്റവും പുതിയ നോവല്‍
ലിസിയുടെ ‘അര്‍ത്ഥകാമ’, അതിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാര്‍ത്ഥങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. ബാങ്കിങ് പശ്ചാത്തലമാക്കി ഒരുകൂട്ടം മനുഷ്യരുടെ സ്നേഹവൈരാഗ്യങ്ങളുടെയും അധികാരമോഹങ്ങളുടെയും ഉദ്വേഗജനകമായ കഥപറയുകയാണ് കൃതഹസ്തയായ നോവലിസ്റ്റ്. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും പരസ്പരം ലയിച്ചുചേരുന്ന ആഖ്യാന രീതിയും ഹര്‍ഷ വര്‍മ്മയെയും സാംജോണിനെയും പോലുള്ള വ്യത്യസ്തരായ കഥാപാത്രങ്ങളുടെ അവതരണത്തില്‍ നോവലിസ്റ്റ് കാണിക്കുന്ന ശ്രദ്ധയും മുംബൈ നഗരത്തിന്റെയും നിരന്തരം പ്രത്യക്ഷമാകുന്ന രക്തസ്നാതയായ മരണത്തിന്റെയും സങ്കീര്‍ണ്ണ സാന്നിദ്ധ്യവും മാറി മാറി വരുന്ന ഭാവങ്ങളുടെ നാനാത്വവുമെല്ലാം ലിസിയുടെ ഈ നോവലിന് ആകര്‍ഷകത്വം നല്കുന്നു. നല്ല പാരായണക്ഷമതയുള്ള ആഖ്യായിക. – സച്ചിദാനന്ദന്
₹590.00 Original price was: ₹590.00.₹530.00Current price is: ₹530.00.