Lakshadweepile Nadodikkathakal
ലക്ഷദ്വീപിലെ
നാടോടിക്കഥകള്‍
ഡോ. എം മുല്ലക്കോയ
അറബിക്കടലിന്റെ തിളങ്ങുന്ന നീലിമകള്‍ക്കിടയില്‍ പൊങ്ങിക്കിടക്കുന്ന പവിഴദ്വീപുകളുടെ വര്‍ണപ്പകിട്ടും അവിടത്തെ നിഷ്കളങ്കരായ മനുഷ്യരുടെ ഭാവനയുടെ ചാരുതയും അടയാളപ്പെടുത്തുന്ന കഥാമാലിക. – എം.എന്‍. കാരശ്ശേരി
ലക്ഷദ്വീപിലെ നാടോടിക്കഥകള്‍ ഒരേസമയം കുട്ടികളോടും മുതിര്‍ന്നവരോടും ഹൃദയസ്പര്‍ശിയാംവിധം സംവദിക്കും. പ്രതിസന്ധികള്ക്കൊക്കെയുമപ്പുറം പ്രകാശം പരത്തുന്ന കഥകളാണിതിലുള്ളത്. ഏതിരുട്ടിലും വെളിച്ചമായി ജ്വലിക്കാനും ഏതു കൊടുംവേനലിലും കുളിര്‍മഴയായി കോരിച്ചൊരിയാനും കഴിയുന്ന ഈ കഥകളൊക്കെയും മനുഷ്യരെ കൂടുതല്‍ നല്ല മനുഷ്യരാക്കാനുള്ള മഹത്തായൊരു സാംസ്കാരികപ്രവര്‍ത്തനത്തിന്റെ ചുരുക്കെഴുത്തുകള്‍ എന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്. – കെ.ഇ.എന്‍.
അറബിക്കടലിലെ കേരളമെന്ന് വിശേഷിക്കപ്പെടുന്ന ലക്ഷദ്വീപുകളില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന നാടോടിക്കഥകളുടെ സമാഹാരം.
₹200.00 Original price was: ₹200.00.₹170.00Current price is: ₹170.00.