Chat At Midnight
ചാറ്റ്
അറ്റ് മിഡ്നൈറ്റ്
എം പ്രശാന്ത്
നിര്‍മ്മിതബുദ്ധിയാല്‍ ഉരുവാക്കപ്പെട്ട ചാറ്റ് ബോട്ടുകളും അവയുടെ മനസ്സ് നിയന്ത്രിക്കാനാവുന്ന പുതിയ സങ്കേതവും കണ്ടുപിടിക്കാനായില്ലെങ്കില്‍ ഇനിയുള്ള കാലം മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും? പറഞ്ഞുതീരാത്ത ഒരു കഥയുടെ അടരുകള്‍ തുറക്കുകയാണ് പ്രശാന്തിന്റെ ചാറ്റ് @ മിഡ്നൈറ്റ്. ഈ നോവല്‍ അവസാനിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞത് ഈ വരികളിലെ ആകുലതയാണ്. ”പുല്‍വാമയിലേക്ക് നാലോ അഞ്ചോ ഹെലികോപ്റ്ററുകള്‍ അയച്ചിരുന്നുവെങ്കില്‍ സൈനികര്‍ തീവ്രവാദികളാല്‍ വധിക്കപ്പെടുമായിരുന്നില്ല. ഭരണകക്ഷിക്ക് യുദ്ധം തിരഞ്ഞെടുപ്പിനുള്ള മുടക്കുമുതലാണ്. സൈനികര്‍ക്ക് യുദ്ധം രാജ്യത്തിന്റെ അന്തസ്സും സുരക്ഷയും ഉറപ്പുവരുത്തുന്ന ജീവന്മരണ പോരാട്ടമാണ്”. – മധുപാല്‍
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.