Aathmavinte Murivukal
ലോകം മുഴുവൻ നന്മയുടെ നിലാവിൽ കുളിച്ചു നിൽക്കുന്നു എന്ന വിചാരമൊന്നും പത്മനാഭനില്ല. ഈ ലോകം ദുഃഖിതരുടെയും പരിത്യക്തരുടെയും വീടു നഷ്ടപ്പെട്ടവരുടെയും ലോകമാണ്. സച്ദേവിന്റെ ബാംസുരിയിൽ നിന്നെന്ന പോലെ വേർപെട്ടവന്റെ ദുഃഖവും വിരഹിയുടെ വേദനയും ആത്മാവിന്റെ അഗാധകളിൽ നിന്ന് ഉറഞ്ഞൊഴുകി നിറയുന്ന ലോകം തന്നെയാണ് ഇത്. സ്പോർട്സ് കാറുകളുടെ ഇരന്പലിൽ, ശകടാസുര ഗർജ്ജനങ്ങളുടെ ഭീകര മുഴക്കങ്ങളിൽ, പക്ഷേ ബാംസുരിയുടെ സംഗീതം നഷ്ടപ്പെട്ടു പോകുന്നു. എന്നാൽ, അതു നഷ്ടപ്പെട്ടുകൂടാ എന്ന് നിഷ്ഠയും ശാഠ്യവുമുള്ള എഴുത്തുകാരനാണ് ടി. പത്മനാഭൻ. ആസുരഘോഷങ്ങൾക്കു നടുവിലും എല്ലാ നറുമുളകളെയും ചവിട്ടിയരച്ച് പാഞ്ഞു കയറുന്ന സ്വാർത്ഥകൾ.
₹175.00 Original price was: ₹175.00.₹157.00Current price is: ₹157.00.