Mappila Prathikavya Parambaryavum Mogral Ishalperumayum
മാപ്പിള പ്രതികാവ്യ
പാരമ്പര്യവും മൊഗ്രാല്‍
ഇശല്‍പെരുമയും
എം എ റഹ്മാന്
കാസര്‍കോട്ട് മൊഗ്രാല്‍ എന്ന് പേരുള്ള കൂടുതലാരുമറിയാത്ത പാട്ടുഗ്രാമം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും സൂഫികളും ഫക്കീര്‍മാരും ഖവ്വാലികളും ഗസലുകളും പാടിയും പാട്ട്കൊട്ടിയും ഉണ്ടാക്കിയ ഇശല്‍ ഗ്രാമം. ഒരു ഗ്രാമം മുഴുവന്‍ പാട്ടുണ്ടാക്കുന്നവരും അതാസ്വദിക്കുന്നവരുമായ അപൂര്‍വ പാരമ്പര്യത്തിന്റെ കഥ. മാപ്പിളയുടെ പ്രതിബോധകാവ്യ പാരമ്പര്യത്തെ മൊഗ്രാല്‍ എങ്ങനെ കൃത്യമായി അടയാളപ്പെടുത്തുന്നുവെന്ന് പരിശോധിക്കുകയാണ് നിരവധി അവാര്‍ഡുകള്‍ നേടിയ ഇശല്‍ഗ്രാമം ഡോക്യുമെന്ററിയുടെ ഉപജ്ഞാതാവു കൂടിയായ ഗ്രന്ഥകാരന്. ഡോക്യുമെന്ററിയുടെ സമ്പൂര്‍ണ്ണ തിരക്കഥയും മാപ്പിള ഇശല്‍ പാരമ്പര്യത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളും അമീന് ഷ ഇ. എമ്മിന്റെ പ്രൗഢമായ അവതാരികയും ഇതോടുചേര്ത്തിട്ടുണ്ട്.
ഇശല്‍ഗ്രാമം വിളിക്കുന്നു എന്ന ഡോക്യുമെന്ററി തിരക്കഥയും
₹200.00 ₹180.00