നിലമ്പൂര്‍ @ 1921
കിഴക്കന്‍ ഏറനാടിന്റെ പോരാട്ടചരിത്രം
പി.എ.എം. ഹാരിസ്
1921 സെപ്റ്റംബര്‍ 16ന്, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മാപ്പിളമാര്‍ മോചിപ്പിച്ച പ്രദേശങ്ങളുടെ ആദ്യ ആസ്ഥാനം നിലമ്പൂര്‍ ആയിരുന്നു. കോവിലകത്തെ സംഘര്‍ഷം, ഒതായി കൂട്ടക്കൊല, ഈറ്റന്‍ വധം, തുവ്വൂര്‍ കിണര്‍ തുടങ്ങിയ സംഭവങ്ങള്‍, പ്രാദേശിക നേതാക്കള്‍, വാഗണ്‍ രക്തസാക്ഷികള്‍ – സൈനിക നീക്കങ്ങളും ഔദ്യോഗിക നടപടി രേഖകളും മുന്‍നിര്‍ത്തി കിഴക്കന്‍ ഏറനാടിന്റെറെ പോരാട്ട ചരിത്രം വിശകലനം ചെയ്യുകയാണ് നിലമ്പൂര്‍ @ 1921. മലബാര്‍ സമരത്തിന്റെ മതേതര മുഖം തെളിച്ചു കാട്ടുന്ന സമഗ്രമായ അന്വേഷണം.
ചരിത്ര സത്യങ്ങള്‍ കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമം
‘സാധാരണ വായനക്കാര്‍ക്കും, പണ്ഡിതര്‍ക്കും, ഗവേഷകര്‍ക്കും ‘മലബാര്‍ വിപ്ലവ’ പഠനത്തില്‍ ഏറെ സഹായകമാവും വിധത്തിലാണ് പി.എ.എം. ഹാരിസ്, സംഭവ ബഹുലവും സങ്കീര്‍ണവുമായ സമരചരിത്രം ചുരുക്കി അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ വാദങ്ങളുടെ പുകപടലങ്ങളില്‍ നിന്ന് ചരിത്ര സത്യങ്ങള്‍ കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമമാണിത്. മലബാര്‍ വിപ്ലവത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ക്കിടയില്‍ ഒന്നെന്ന നിലയിലല്ല. പല അര്‍ത്ഥത്തിലും ആ മഹാസമരം അര്‍ഹിക്കുന്ന പ്രധാനപ്പെട്ട ഒരന്വേഷണം എന്ന നിലയിലാണ് ‘നിലമ്പൂര്‍ നിലമ്പൂര്‍ @ 1921’ പ്രസക്തമാകുന്നത്. ‘നിലമ്പൂര്‍ @ 1921′ എതിരിടുന്നത്, മലബാര്‍ വിപ്ലവത്തെക്കുറിച്ചുള്ള സാമ്രാജ്യത്വ ജന്മിത്വ സവര്‍ണ വ്യാഖ്യാനങ്ങളെയാണ്. ഒപ്പം അത്, ഇതുവരെ വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോയ മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട ഒട്ടേറെ മൗലിക പ്രാധാന്യമുള്ള കാര്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്…’ – കെ.ഇ.എന്‍
₹750.00 ₹675.00
കോഴിക്കോട്
നഗരവും
ജീവിതവും
ശിവദാസന്‍ പി
കോഴിക്കോട് നഗരത്തിന്റെ പുരാതനവും ആധുനികവുമായ നഗരചരിത്രത്തെക്കുറിച്ച് ആധികാരികമായി ചര്‍ച്ചചെയ്യുന്ന ഈടുറ്റ എട്ടു പഠനങ്ങളുടെ സമാഹാരം.
₹80.00 ₹75.00
സാമൂതിരിയും
മുസ് ലിംകളും
കെ.കെ മുഹമ്മദ് അബ്ദുല്‍കരീം
സാമൂതിരിയും മുസ്ലിംകളും എന്ന ഈ കൃതി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രമുഖ ചരിത്ര പണ്ഡിതന് ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍കരീം എഴുതിയതാണ്. ഈ കൃതിക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലത്തിലൂടെയാണ് നമ്മുടെ നാടും രാജ്യവും കടന്നുപോകുന്നത്. ഭൂതകാലത്തില്‍ ഒളിഞ്ഞുകിടക്കുന്ന സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും ഉദാത്തമായ മാനവിക മൂല്യങ്ങളുടെയും കഥ പറയുന്ന മനോഹര കൃതി. ഗ്രന്ഥകാരന്റെ മരണാനന്തരം പ്രകാശിതമാവുന്ന രചന.
₹160.00 ₹144.00
മാപ്പിളപാട്ട്
പാഠവും പഠനവും
ബാലകൃഷ്ണന് വള്ളിക്കുന്ന്
ഡോ. ഉമര്‍ തറമേല്‍
നിരവധി നൂറ്റാണ്ടുകളിലൂടെ, പ്രതിഭാശാ ലികളായ കവികളിലൂടെ, ജീവിതത്തി ലെ എല്ലാ സാധ്യവിഷയങ്ങളെപ്പറ്റിയും വൈവിധ്യപൂര്‍ണമായും സരസഗംഭീരമാ യും പാടിയ ഒരു വലിയ സാഹി ത്യ-സംഗീത നൈരന്തര്യത്തിലെ തെര ഞ്ഞെടുത്ത രചനകളാണ് ചെറുപഠനാവതരണങ്ങള് സഹിതം ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ള ത്. മാപ്പിളപ്പാട്ടു ചരിത്രത്തിലെ സുപ്രധാ നമായ രചനകള്‍ ഭാഷാപരമായ ടിപ്പണി സഹിതം സമാഹരിച്ചിരിക്കുകയാണ്
₹330.00 ₹297.00
സയ്യിദ് ഫള്ല്
പൂക്കോയ
തങ്ങള്‍ മമ്പുറം
മുഹമ്മദ് എ ത്വാഹിര്‍
പത്തൊമ്പതാം നൂറ്റാണ്ടില്‍ മുസ്ലീം ലോകത്ത് ശ്രദ്ധേയമായ ഇടപെടല്‍ തടത്തിയ പണ്ഡിതനാണ് സയ്യിദ് ഫള്ല് പൂക്കോയ തങ്ങള്‍. നിരവധി കനപ്പെട്ട രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പിതാവും സൂഫിയുമായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ തട്ടകമായിരുന്ന മലബാറില്‍ നിന്നും ഓട്ടോമന്‍ ഖിലാഫത്തിലെ സുപ്രധാന സ്ഥാനത്തേക്ക് വരെ എത്തിയ സയ്യിദ് ഫള്ലിന്റെ ആത്മീയ-ധൈഷണിക യാത്രയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
₹130.00 ₹125.00
ഇന്നലെകളിലെ
കോഴിക്കോട്
ടി.ബി സെലുരാജ്
രാജശാസനകളും ബ്രിട്ടീഷ് സര്‍ക്കാരും ടിപ്പുവിന്റെ പടയോട്ടങ്ങളും സര്‍ക്കാര്‍ രേഖകളും ജനപ്രതിനിധികളും ആചാരങ്ങളും അനാചാരങ്ങളും സമരങ്ങളുമെല്ലാം എങ്ങനെ മലബാറിലെ ജനതയെയും വിഭാഗത്തെയും നൂറ്റാണ്ടുകളായി പരിണമിപ്പിച്ചു എന്നതിന്റെ നേര്‍ക്കാഴ്ച. കോഴിക്കോടിന്റെ പൈതൃകവും ജനിതക സ്മൃതികളും ഉണര്‍ത്തുന്ന ആഖ്യാനവും നിരീക്ഷണങ്ങളും. ഒരു ചരിത്രാന്വേഷകന്റെ കണിശതയും സഹൃദയനായ സുഹൃത്തിന്റെ സാമീപ്യവും ഈ പുസ്തകത്തിന്റെ ഓരോ താളുകളെയും അവിസ്മരണീയമാക്കുന്നു.
₹380.00 ₹342.00
മലബാര്‍
വിലാപങ്ങള്‍
ഹക്കീം ചോലയില്‍
ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നുവരില്ല. മലബാര്‍ കലാപവും അതിന്റെ ഓര്‍മ്മകളും ഗാന്ധിയുമ്മയെന്ന തൊണ്ണൂറുകാരിയെ ഇന്നും അസ്വസ്ഥയാക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പല അടരുകളുള്ള പോരാട്ടത്തിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ എല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. നാം ജീവിച്ച ആ കാലത്തിലൂടെയാണ് ഹക്കിം ചോലയില്‍ നമ്മെ കൂട്ടുന്നത്. രചനാ സവിശേഷതയാലും പ്രമേയ വൈശിഷ്ട്യത്താലും ശ്രദ്ധേയമായ നോവല്‍.
₹290.00 ₹260.00
മലബാര്‍
കലാപം
ചരിത്രം
രാഷ്ട്രീയം പ്രത്യയശാസ്ത്രം
സമാഹരണം: രാധാകൃഷ്ണന് ചെറുവല്ലി
ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ മലബാറിലെ മാപ്പിളമാരായ കര്‍ഷകര്‍ നടത്തിയ ഉജ്ജ്വലമായ പോരാട്ടമാണ് മലബാര്‍ കലാപം. മലബാര്‍ കലാപത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ തീവ്രമാകുമ്പോള്‍ ഓരോ ചരിത്ര സന്ദര്‍ഭങ്ങളെയും നമുക്ക് പുന:സന്ദര്‍ശിക്കേണ്ടിവരും. പ്രമുഖ ചരിത്രകാരന്മാരുടെയും ചിന്തകരുടെയും മലബാര്‍ കലാപ സംബന്ധമായ രചനകള്‍ ഒറ്റ വാല്യമായി വായനക്കാര്‍ക്ക് മുമ്പില്‍ എത്തിക്കുന്നു. മലബാര്‍ കലാപത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ഒഴിവാക്കാനാവാത്ത കൃതി.
₹320.00 ₹288.00
വെള്ളയുടെ
ചരിത്രം
സമ്പാദനം, പഠനം: ഡോ. എന്‍.എം നമ്പൂതിരി
മൈസൂര്‍ ഭരണാധികാരികള്‍ കേരളം ആക്രമിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്. ഹൈദര ലിയുടെ മലബാര്‍ ആക്രമണത്തിന്റെ പൂര്‍ണ്ണമായ ചിത്രം നല്കുന്ന ആദ്യത്തെ കൃതിയാണ് വെള്ളയുടെ ചരിത്രം, പന്നിയൂര്‍ ഗ്രാമത്തിലെ പ്രമാണി യായിരുന്ന വെള്ള മനയ്ക്കല്‍ നമ്പൂതിരി കൊല്ലം 956-ല്‍ (ക്രി.വ. 1781) നാല്‍പ്പത്തിനാലു താളിയോലകളിലായി എഴുതിവെച്ച ഈ ഗ്രന്ഥം പക്ഷപാത രഹിതമായും സംക്ഷിപ്തമായും ഋജുവായും സത്യസന്ധമായും ചരിത്രവീക്ഷണത്തോടെയും സമകാലസംഭവങ്ങള്‍ രേഖപ്പെടുത്തുന്നു. മലയാള ഗദ്യത്തിന്റെ ചരിത്രത്തിലും ഈ കൃതിയുടെ രച നാശൈലി ഒരു പുതിയ വെളിച്ചം വീശുന്നു.
₹80.00 ₹75.00
തിരൂരങ്ങാടി
മലബാര്‍
വിപ്ലവ
തലസ്ഥാനം
എ.എം നദ്വി
ചരിത്രപ്രസിദ്ധമായ നിരവധി പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ച തിരൂരങ്ങാടി ടിപ്പുസുല്‍ത്താന്റെ ഭരണകാലത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി. പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിള പോരാട്ടങ്ങളുടെ തലസ്ഥാനമായി പ്രവര്‍ത്തിച്ച തിരൂരങ്ങാടിയും മമ്പുറവും കേന്ദ്രീകരിച്ചാണ് അറബിത്തങ്ങളും മമ്പുറം തങ്ങന്മാരും തുടര്‍ന്ന് ആലി മുസ്ലിയാരും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
സിന്ധു നദീതട സംസ്കാരവുമായി പൊക്കിള്‍കൊടി ബന്ധമുള്ള ചേരന്മാരാണ് തിരൂരങ്ങാടിയിലെ ആദ്യകാല ജനത.
₹180.00 ₹162.00
ചരിത്രത്തിലെ
മരക്കാര്‍ സാന്നിധ്യം
എസ്.വി മുഹമ്മദ് വടകര
ഇതൊരു പൊളിച്ചെഴുത്താണ്. ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ തിരിച്ചിടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിസ്മയാവഹമായ ഉള്‍ക്കാഴ്ചയുടെ എഴുത്തടയാളങ്ങള്‍. ഗാമയാണ് ഇന്ത്യയിലേക്കുള്ള ജലപാത ആദ്യമായി കണ്ടെത്തിയത് എന്നത്പോലുളള വെള്ളക്കാരന്റെ കള്ളപ്രചാരണങ്ങള്‍ ഈ പുസ്തകത്താളുകളില്‍ നിശിതമായ വിചാരണക്ക് വിധേയമാക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് മറച്ചുവെക്കപ്പെട്ട സത്യങ്ങളുടെ പുനരാനയനമാണ്.
₹190.00 ₹170.00
ഇന്ത്യന്‍
മഹാസമുദ്രവും
മലബാറും
മഹ്മൂദ് കൂരിയ, മൈക്കല്‍ നയ്ലര്‍ പിയേഴ്സണ്‍
വിവര്‍ത്തനം: വി. അബ്ദുല്‍ ലത്തീഫ്
സമീപകാലത്തായി ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ മേഖല വലിയതോതില്‍ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങളെ സംബന്ധിച്ച് രണ്ടു വെല്ലുവിളികള്‍ നിലനില്ക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകര്‍ക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകള്‍ പരിശോധിക്കാന്‍ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടിയപ്പോള്‍ മറ്റു ചില ദേശങ്ങള്‍ പാടെ അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ സമീപകാലംവരെ ഏറക്കുറെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മലബാര്‍ മേഖലയുമായി ബന്ധപ്പെട്ടതോ മലബാറില്‍നിന്നുള്ളതോ ആയ അറിയപ്പെടാത്തതും അധികം വെളിപ്പെടാത്തതുമായ ചരിത്രസ്രോതസ്സുകളുടെ വിവര്‍ത്തനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.
₹550.00 ₹495.00
പോരാളികളുടെ
ദേശം
ഹക്കിം ചോലയില്‍
സോഷ്യോ-ഹിസ്റ്റോറിക് നോവല്‍
ചരിത്രത്തില്‍ നിന്ന് വെട്ടി മാറ്റപ്പെട്ടു കൊണ്ടിരിക്കുന്ന മലബാര്‍ സമരവും കാലവും പോരാളികളും പ്രമേയമാകുന്ന നോവല്‍. ചരിത്രവും ഫിക്ഷനും സമാസമം ചേര്‍ത്ത് ചരിത്രത്തിന്റെ ഗാഢമായ മൗനത്തെ സര്‍ഗാത്മകമായി പൂരിപ്പിക്കുന്ന കൃതി. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പ്രിയതമ മാളു ഹജ്ജുമ്മയും ചരിത്രനായകന്മാരും കഥാപാത്രങ്ങളായി മാറുമ്പോള്‍ ഒരു ദേശത്തിന്റെ ഇതിഹാസ സമാനവും സംഘര്‍ഷഭരിതവുമായ അന്തര്സ്ഥലികളെ ഇത് സൂക്ഷ്മമായി അവതീര്‍ണമാക്കുന്നു. കാലാതീതമായ ചരിത്ര സ്മരണകളിലൂടെ സഞ്ചരിച്ച് ആഖ്യാനത്തിലും ആവിഷ്കാരത്തിലും പതുവഴികള് വെട്ടിയ രചന.
₹320.00 ₹288.00
വടക്കന്‍മലബാര്‍
സമൂഹവും ചരിത്രവും
ഡോ. കെ.പി രാജേഷ്
ഇരുമ്പുയുഗചരിത്രാരംഭകാലംതൊട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള വടക്കന്‍മലബാറിന്റെ സാമൂഹ്യരൂപീകരണത്തിന്റെ വിവിധ തലങ്ങളെ അടയാളപ്പെടുത്തുന്ന പഠനങള്‍.
₹250.00 ₹225.00
മലബാര്‍
ചരിത്രം
മിത്തും മിഥ്യയും സത്യവും
കെവി ബാബു
വ്യത്യസ്തങ്ങളെ അംഗീകരിക്കുകയും പലപ്പോഴും സ്വാംശീകരിക്കുകയും അനീതിക്കെതിരെ ശക്തമായി പടവെട്ടുകയും ചെയ്ത ഒരു സാമൂഹ്യ മനസ്സ് ഇവിടെയുണ്ടായിരുന്നുവെന്ന് ഈ ചരിത്ര ഗ്രന്ഥം നമ്മോട് വിളിച്ചു പറയുന്നു.
₹270.00 ₹243.00
1921
മലബാര്‍
സമരം വാള്യം – 5
ആവിഷ്കാരങ്ങളുടെ
ബഹുസ്വരത
ജനറല്‍ എഡിറ്റര്‍ : ഡോ. കെ.കെ.എന്‍ കുറുപ്പ്
എഡിറ്റര്‍മാര്‍ : ഡോ. ഉമര്‍ തറമേല്‍, ഡോ. ജി ഉഷാകുമാരി
1921 ന് മുമ്പുള്ള മലബാറിലുള്ള കോളനിവിരുദ്ധ ചെറുത്തുനില്‍പ്പുകളെയും 1921 ലെ മലബാര്‍ സമരത്തെയും അടയാളപ്പെടുത്തിയ സാഹിത്യം, സിനിമ, നാടകം, ഫോട്ടോഗ്രാഫി, ഇതര ആവിഷ്കാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പര്യാലോചന. ആഖ്യാനങ്ങളുടെ പൊരുള്‍, വൈവിധ്യം, ബഹുസ്വരത എന്നിവയെ വിമര്‍ശനാത്മകമായി അവതരിപ്പിക്കുന്ന പുസ്തകം.
₹800.00 ₹720.00
₹110.00 ₹99.00
മലബാറും
ബ്രിട്ടീഷ്
അധിനിവേശവും
എഡിറ്റേഴ്സ്: ഡോ. സതീഷ് പാലങ്കി, ഷമീറലി മങ്കട
മലബാറിലെ ബ്രിട്ടീഷ് അധിനിവേശവും അതിനെതിരേയുള്ള 1921-ലെ ചെറുത്തുനില്പ് സമരത്തി (മലബാര്‍ സമരം) ന്റെ നൂറ് വര്‍ഷത്തിന് ശേഷവും അധിനിവേശ മലബാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഭൂരിപക്ഷം ഗ്രന്ഥങ്ങളിലെയും പ്രതിപാദ്യവിഷയങ്ങള്‍ ഏറക്കുറെ സമരത്തെക്കുറിച്ചുതന്നെയാണ്. മാത്രവുമല്ല, ഇത്തരത്തിലുള്ള പല കൃതികളിലും പലപ്പോഴും ശാസ്ത്രീയ ചരിത്രരചനയുടെ രീതിപദ്ധതികളൊന്നും അവലംബിക്കപ്പെട്ടിട്ടില്ല എന്നും കാണാവുന്നതാണ്. അതിലുപരി, മലബാര്‍ സമരത്തിനുമപ്പുറത്ത്, ബ്രിട്ടീഷ് അധിനിവേശ മലബാറിന്റെ സമൂഹം, സമ്പത്ത്, അധികാരം തുടങ്ങിയ വിഭിന്ന മേഖലകളെ സ്പര്‍ശിച്ചുകൊണ്ടുള്ള സൂക്ഷ്മപഠനങ്ങള്‍ ഏറെയൊന്നും നടന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനര്‍ത്ഥം ഈ ഗ്രന്ഥം മലബാര്‍ സമരത്തെ ചെറുതായി കാണാന്‍ ശ്രമിക്കുന്നു എന്നല്ല; അതിലുപരി ബ്രിട്ടീഷ് അധിനിവേശം മലബാറില്‍ നടത്തിയ വിഭവ സര്‍വേകള്‍, വൈവിധ്യമാര്‍ന്ന പ്രകൃതിവിഭവ ചൂഷണങ്ങള്‍, പാശ്ചാത്യ സംസ്കാരത്തിലധിഷ്ഠിതമായ വൈദ്യം, വിദ്യാഭ്യാസം, ഗതാഗതം, നാണ്യവിള തോട്ടങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയ വിഷയങ്ങള്‍ ഈ പഠനത്തിലൂടെ അന്വേഷിക്കുന്നു.
₹299.00 ₹269.00
1921
രേഖവരി Buch of Documents
എ.ടി യൂസുഫ് അലി
1921: അദമ്യമായ സ്വാതന്ത്ര്യ വാഞ്ചയാല്‍ വൈദേശികാധിപത്യ ത്തോട് സമരസപ്പെടാനോ സന്ധി ചെയ്യാനോ സന്നദ്ധമല്ലാത്ത ഒരു ജനത നടത്തിയ ഐതിഹാസികമായ വിമോചനപ്പോരാട്ടത്തിന്റെ ഇരമ്പുന്ന ചരിത്രമാണിത്. സ്വാതന്ത്ര്യ സമരത്തോട് കൊളോനിയല്‍ ഭരണകൂടം സ്വീകരിച്ച സമാനതകളില്ലാത്ത ക്രൂരതകളുടെ തെളിഞ്ഞ സാക്ഷ്യങ്ങള്‍ ഇതിലുണ്ട്. ദീര്‍ഘവും സഹന ഭരിതവുമായ ഈ ത്യാഗ കാലവുമായി ബന്ധപ്പെട്ട് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അപൂര്‍വ ചരിത്രരേഖകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിക്ക് കീഴില്‍ മലബാറില്‍ നിലനിന്നിരുന്ന ഭരണസംവിധാനത്തിന്റെ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക രേഖകളായി സൂക്ഷിച്ച പ്രമാണങ്ങളിലൂടെ വര്‍ഷങ്ങളോളം പരതിയാണിതത്രയും കണ്ടെത്തിയത്..1921ല്‍ ബ്രിട്ടീഷ് കോളനിപ്പട നടത്തിയ ക്രൂരമായ നരനായാട്ടിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഈ രേഖകളത്രയും. അവയിലൂടെ കടന്നു പോകുമ്പോള്‍ കാരുണ്യത്തിന്റെ അംശ ലേശമുള്ളവരുടെയെല്ലാം ?ഇടനെഞ്ച് പൊട്ടും, ഒരു നിമിഷമവര്‍ സ്തബ്ധരാവും.. ഒരു നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ‘യോഗക്ഷേമം’ വാരിക 1921ലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും ഏതാനും ഭാഗങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1921ല്‍ മലബാറിലുണ്ടായ സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ഹിന്ദു-മുസ്ലിം ജനത പുലര്‍ത്തിയ സാമുദായിക സഹവര്‍ത്തിത്വത്തിന്റെ ചാരുതയാര്‍ന്ന ദൃശ്യങ്ങളും ഈ കൃതിയിലുണ്ട്. മലബാര്‍ വിമോചന സമര ചരിത്രരചനകളില്‍ സമാനതകളില്ലാത്ത കൃതി തന്നെയാണിത്. ഇതുവരെയായി വെളിച്ചം കാണാത്തനിരവധി രേഖകള്‍ എഴുത്തുകള്‍. തീര്‍ച്ചയായും സാമ്പ്രദായിക ചരിത്രരചനാ രീതികളില്‍ നിന്ന് ഏറെ വേറിട്ടുനില്‍ക്കുന്ന ഈ കൃതി ചരിത്രാന്വേഷികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ചലചിത്ര പ്രവര്‍ത്തകര്‍ക്കും ഒപ്പം സാധാരണക്കാര്‍ക്കും വലിയ മുതല്‍ക്കൂട്ടാണ്.
₹1,600.00 ₹1,440.00
Adhkiya
Guidance for the
Adepts to the way of God’s Friends
Sheikh Zainuddin Makhdum – 1
Translations: Shameer KS
A 16th Century Treatise on the Mystical Way of Living
Islam in Malabar is a vast subject of study, and this work is truly welcome for scholars needing access to the primary materials. And all readers will benefit from this translation and commentary as they seek to understand this region and the societal and political forces operating here. -Eric Winkel Written by Sheikh Zainuddin Makhdum-I, Hidayat al Adhkiya ila Tariq al Awliya (Guiding the Intelligent ones to the way of God’s friends) is one of the pioneering works in Malabar on Sufism. It is put of the curricula in all Shafi Madrasas in Kerala. Written in the 16th century, the book gives insights into a form of mysticism prevalent in Kerala, which goes in accordance with the shariah framework.
₹600.00 ₹540.00
1921
മലബാര്‍ സമരം:
പോരാളികള്‍
മണ്ണും മനസ്സും
ഡോ. കെ.കെ.എന്‍ കുറുപ്പ്
പ്രെഫ. ഇ ഇസ്മയീല്‍
1921 നെ ചരിത്രമാക്കിയവരുടെ കഥയാണിത്. പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ മണ്ണിനും മനുഷ്യനും വേണ്ടി പോരിനിറങ്ങിയവരുടെ, രക്തസാക്ഷികളായവരുടെ, ജീവിതം ഹോമിച്ചവരുടെ വെട്ടിമാറ്റാനാവാത്ത ജീവചരിത്രങ്ങള്‍ പുനര്‍നിര്‍മിക്കുകയാണ് ഈ ഗ്രന്ഥം.
₹650.00 ₹585.00
IMAGINED NATIONALISM Report on
Malabar Rebellion Published in Bombay
Chronicle 1921-22
SYED ASRAF, ABDUL BARI C
Interestingly, in its reports and editorials and, very significantly, in the letters of readers it published, the Bombay Chronicle reflected both the strengths and weaknesses of the Nationalist Movement. The news reports, editorials and letters from readers published during the Malabar Rebellion of 1921-22 collected in this volume demonstrate this fact perfectly. This book is an invaluable document for students of history. Probably there are no parallels in Indian publishing history. The editors need to be commended for their stupendous efforts. – Dr. KM Sherrif, Associate Professor, Department of English, University of Calicut
₹900.00 ₹810.00
ഐക്യസംഘം
രേഖകള്‍
അബ്ദുറഹ്മാന് മങ്ങാട്
കേരളീയ മുസ്ലീം സമൂഹത്തെ ആധുനികതയുമായി കണ്ണിചേര്‍ക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് കേരള മുസ്ലീം ഐക്യസംഘം. 1921 ലെ മലബാര്‍ സമരത്തിനു ശേഷം സമുദായത്തിന്റെ നാനാവിധമായ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ ആലോചനകള്‍ നടത്തിയ ഐക്യസംഘത്തിന്റെ ആധികാരിക രേഖകളുടെ വിശകലനമാണ് ഈ അപൂര്‍വ ഗ്രന്ഥം.
ഈ സംഘടനയുടെ ആധികാരിക രേഖകള്‍ ശേഖരിച്ചു പഠനവിധേയമാക്കുകയാണ് പ്രമുഖ സാംസ്കാരിക ചരിത്രകാരനും പൈതൃക രേഖകളുടെ സൂക്ഷിപ്പുകാരനുമായ അബ്ദുറഹിമാന് മങ്ങാട് ഈ കൃതിയില്‍ ചെയ്യുന്നത്.
₹350.00 ₹315.00
1921 മലബാര്‍ സമരം:
ദേശം
അനന്തരം
അതിജീവനം
ജനറല്‍ എഡിറ്റര്‍: ഡോ. കെ കെ എന്‍ കുറുപ്പ്
എഡിറ്റര്‍: ഡോ. പി പി അബ്ദുല്‍ റസാഖ്
1921 മലബാര്‍ സമരത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രതിഫലനങ്ങളും മലബാറിന്റെ തുടര്‍ പ്രയാണവും ചരിത്രപരമായും സമഗ്രമായും അടയാളപ്പെടുത്തുന്ന രചന.
₹650.00 ₹585.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us