നിലമ്പൂര്‍ @ 1921
കിഴക്കന്‍ ഏറനാടിന്റെ പോരാട്ടചരിത്രം
പി.എ.എം. ഹാരിസ്
1921 സെപ്റ്റംബര്‍ 16ന്, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മാപ്പിളമാര്‍ മോചിപ്പിച്ച പ്രദേശങ്ങളുടെ ആദ്യ ആസ്ഥാനം നിലമ്പൂര്‍ ആയിരുന്നു. കോവിലകത്തെ സംഘര്‍ഷം, ഒതായി കൂട്ടക്കൊല, ഈറ്റന്‍ വധം, തുവ്വൂര്‍ കിണര്‍ തുടങ്ങിയ സംഭവങ്ങള്‍, പ്രാദേശിക നേതാക്കള്‍, വാഗണ്‍ രക്തസാക്ഷികള്‍ – സൈനിക നീക്കങ്ങളും ഔദ്യോഗിക നടപടി രേഖകളും മുന്‍നിര്‍ത്തി കിഴക്കന്‍ ഏറനാടിന്റെറെ പോരാട്ട ചരിത്രം വിശകലനം ചെയ്യുകയാണ് നിലമ്പൂര്‍ @ 1921. മലബാര്‍ സമരത്തിന്റെ മതേതര മുഖം തെളിച്ചു കാട്ടുന്ന സമഗ്രമായ അന്വേഷണം.
ചരിത്ര സത്യങ്ങള്‍ കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമം
‘സാധാരണ വായനക്കാര്‍ക്കും, പണ്ഡിതര്‍ക്കും, ഗവേഷകര്‍ക്കും ‘മലബാര്‍ വിപ്ലവ’ പഠനത്തില്‍ ഏറെ സഹായകമാവും വിധത്തിലാണ് പി.എ.എം. ഹാരിസ്, സംഭവ ബഹുലവും സങ്കീര്‍ണവുമായ സമരചരിത്രം ചുരുക്കി അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ വാദങ്ങളുടെ പുകപടലങ്ങളില്‍ നിന്ന് ചരിത്ര സത്യങ്ങള്‍ കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമമാണിത്. മലബാര്‍ വിപ്ലവത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ക്കിടയില്‍ ഒന്നെന്ന നിലയിലല്ല. പല അര്‍ത്ഥത്തിലും ആ മഹാസമരം അര്‍ഹിക്കുന്ന പ്രധാനപ്പെട്ട ഒരന്വേഷണം എന്ന നിലയിലാണ് ‘നിലമ്പൂര്‍ നിലമ്പൂര്‍ @ 1921’ പ്രസക്തമാകുന്നത്. ‘നിലമ്പൂര്‍ @ 1921′ എതിരിടുന്നത്, മലബാര്‍ വിപ്ലവത്തെക്കുറിച്ചുള്ള സാമ്രാജ്യത്വ ജന്മിത്വ സവര്‍ണ വ്യാഖ്യാനങ്ങളെയാണ്. ഒപ്പം അത്, ഇതുവരെ വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോയ മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട ഒട്ടേറെ മൗലിക പ്രാധാന്യമുള്ള കാര്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്…’ – കെ.ഇ.എന്‍
₹750.00 ₹675.00
ദേശാരവങ്ങള്‍
ഷൗക്കത്ത് കര്‍ക്കിടാംകുന്ന്
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നോവല്‍
1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന് തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം. – പി. സുരേന്ദ്രന്
₹450.00 ₹405.00
മലബാര്‍
വിലാപങ്ങള്‍
ഹക്കീം ചോലയില്‍
ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നുവരില്ല. മലബാര്‍ കലാപവും അതിന്റെ ഓര്‍മ്മകളും ഗാന്ധിയുമ്മയെന്ന തൊണ്ണൂറുകാരിയെ ഇന്നും അസ്വസ്ഥയാക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പല അടരുകളുള്ള പോരാട്ടത്തിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ എല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. നാം ജീവിച്ച ആ കാലത്തിലൂടെയാണ് ഹക്കിം ചോലയില്‍ നമ്മെ കൂട്ടുന്നത്. രചനാ സവിശേഷതയാലും പ്രമേയ വൈശിഷ്ട്യത്താലും ശ്രദ്ധേയമായ നോവല്‍.
₹290.00 ₹260.00
മലബാര്‍
കലാപം
ചരിത്രം
രാഷ്ട്രീയം പ്രത്യയശാസ്ത്രം
സമാഹരണം: രാധാകൃഷ്ണന് ചെറുവല്ലി
ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ മലബാറിലെ മാപ്പിളമാരായ കര്‍ഷകര്‍ നടത്തിയ ഉജ്ജ്വലമായ പോരാട്ടമാണ് മലബാര്‍ കലാപം. മലബാര്‍ കലാപത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ തീവ്രമാകുമ്പോള്‍ ഓരോ ചരിത്ര സന്ദര്‍ഭങ്ങളെയും നമുക്ക് പുന:സന്ദര്‍ശിക്കേണ്ടിവരും. പ്രമുഖ ചരിത്രകാരന്മാരുടെയും ചിന്തകരുടെയും മലബാര്‍ കലാപ സംബന്ധമായ രചനകള്‍ ഒറ്റ വാല്യമായി വായനക്കാര്‍ക്ക് മുമ്പില്‍ എത്തിക്കുന്നു. മലബാര്‍ കലാപത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ഒഴിവാക്കാനാവാത്ത കൃതി.
₹320.00 ₹288.00
തിരൂരങ്ങാടി
മലബാര്‍
വിപ്ലവ
തലസ്ഥാനം
എ.എം നദ്വി
ചരിത്രപ്രസിദ്ധമായ നിരവധി പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ച തിരൂരങ്ങാടി ടിപ്പുസുല്‍ത്താന്റെ ഭരണകാലത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി. പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിള പോരാട്ടങ്ങളുടെ തലസ്ഥാനമായി പ്രവര്‍ത്തിച്ച തിരൂരങ്ങാടിയും മമ്പുറവും കേന്ദ്രീകരിച്ചാണ് അറബിത്തങ്ങളും മമ്പുറം തങ്ങന്മാരും തുടര്‍ന്ന് ആലി മുസ്ലിയാരും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
സിന്ധു നദീതട സംസ്കാരവുമായി പൊക്കിള്‍കൊടി ബന്ധമുള്ള ചേരന്മാരാണ് തിരൂരങ്ങാടിയിലെ ആദ്യകാല ജനത.
₹180.00 ₹162.00
പോരാളികളുടെ
ദേശം
ഹക്കിം ചോലയില്‍
സോഷ്യോ-ഹിസ്റ്റോറിക് നോവല്‍
ചരിത്രത്തില്‍ നിന്ന് വെട്ടി മാറ്റപ്പെട്ടു കൊണ്ടിരിക്കുന്ന മലബാര്‍ സമരവും കാലവും പോരാളികളും പ്രമേയമാകുന്ന നോവല്‍. ചരിത്രവും ഫിക്ഷനും സമാസമം ചേര്‍ത്ത് ചരിത്രത്തിന്റെ ഗാഢമായ മൗനത്തെ സര്‍ഗാത്മകമായി പൂരിപ്പിക്കുന്ന കൃതി. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പ്രിയതമ മാളു ഹജ്ജുമ്മയും ചരിത്രനായകന്മാരും കഥാപാത്രങ്ങളായി മാറുമ്പോള്‍ ഒരു ദേശത്തിന്റെ ഇതിഹാസ സമാനവും സംഘര്‍ഷഭരിതവുമായ അന്തര്സ്ഥലികളെ ഇത് സൂക്ഷ്മമായി അവതീര്‍ണമാക്കുന്നു. കാലാതീതമായ ചരിത്ര സ്മരണകളിലൂടെ സഞ്ചരിച്ച് ആഖ്യാനത്തിലും ആവിഷ്കാരത്തിലും പതുവഴികള് വെട്ടിയ രചന.
₹320.00 ₹288.00
മലബാര്‍
ചരിത്രം
മിത്തും മിഥ്യയും സത്യവും
കെവി ബാബു
വ്യത്യസ്തങ്ങളെ അംഗീകരിക്കുകയും പലപ്പോഴും സ്വാംശീകരിക്കുകയും അനീതിക്കെതിരെ ശക്തമായി പടവെട്ടുകയും ചെയ്ത ഒരു സാമൂഹ്യ മനസ്സ് ഇവിടെയുണ്ടായിരുന്നുവെന്ന് ഈ ചരിത്ര ഗ്രന്ഥം നമ്മോട് വിളിച്ചു പറയുന്നു.
₹270.00 ₹243.00
1921
മലബാര്‍
സമരം വാള്യം – 5
ആവിഷ്കാരങ്ങളുടെ
ബഹുസ്വരത
ജനറല്‍ എഡിറ്റര്‍ : ഡോ. കെ.കെ.എന്‍ കുറുപ്പ്
എഡിറ്റര്‍മാര്‍ : ഡോ. ഉമര്‍ തറമേല്‍, ഡോ. ജി ഉഷാകുമാരി
1921 ന് മുമ്പുള്ള മലബാറിലുള്ള കോളനിവിരുദ്ധ ചെറുത്തുനില്‍പ്പുകളെയും 1921 ലെ മലബാര്‍ സമരത്തെയും അടയാളപ്പെടുത്തിയ സാഹിത്യം, സിനിമ, നാടകം, ഫോട്ടോഗ്രാഫി, ഇതര ആവിഷ്കാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പര്യാലോചന. ആഖ്യാനങ്ങളുടെ പൊരുള്‍, വൈവിധ്യം, ബഹുസ്വരത എന്നിവയെ വിമര്‍ശനാത്മകമായി അവതരിപ്പിക്കുന്ന പുസ്തകം.
₹800.00 ₹720.00
₹110.00 ₹95.00
മലബാറും
ബ്രിട്ടീഷ്
അധിനിവേശവും
എഡിറ്റേഴ്സ്: ഡോ. സതീഷ് പാലങ്കി, ഷമീറലി മങ്കട
മലബാറിലെ ബ്രിട്ടീഷ് അധിനിവേശവും അതിനെതിരേയുള്ള 1921-ലെ ചെറുത്തുനില്പ് സമരത്തി (മലബാര്‍ സമരം) ന്റെ നൂറ് വര്‍ഷത്തിന് ശേഷവും അധിനിവേശ മലബാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഭൂരിപക്ഷം ഗ്രന്ഥങ്ങളിലെയും പ്രതിപാദ്യവിഷയങ്ങള്‍ ഏറക്കുറെ സമരത്തെക്കുറിച്ചുതന്നെയാണ്. മാത്രവുമല്ല, ഇത്തരത്തിലുള്ള പല കൃതികളിലും പലപ്പോഴും ശാസ്ത്രീയ ചരിത്രരചനയുടെ രീതിപദ്ധതികളൊന്നും അവലംബിക്കപ്പെട്ടിട്ടില്ല എന്നും കാണാവുന്നതാണ്. അതിലുപരി, മലബാര്‍ സമരത്തിനുമപ്പുറത്ത്, ബ്രിട്ടീഷ് അധിനിവേശ മലബാറിന്റെ സമൂഹം, സമ്പത്ത്, അധികാരം തുടങ്ങിയ വിഭിന്ന മേഖലകളെ സ്പര്‍ശിച്ചുകൊണ്ടുള്ള സൂക്ഷ്മപഠനങ്ങള്‍ ഏറെയൊന്നും നടന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനര്‍ത്ഥം ഈ ഗ്രന്ഥം മലബാര്‍ സമരത്തെ ചെറുതായി കാണാന്‍ ശ്രമിക്കുന്നു എന്നല്ല; അതിലുപരി ബ്രിട്ടീഷ് അധിനിവേശം മലബാറില്‍ നടത്തിയ വിഭവ സര്‍വേകള്‍, വൈവിധ്യമാര്‍ന്ന പ്രകൃതിവിഭവ ചൂഷണങ്ങള്‍, പാശ്ചാത്യ സംസ്കാരത്തിലധിഷ്ഠിതമായ വൈദ്യം, വിദ്യാഭ്യാസം, ഗതാഗതം, നാണ്യവിള തോട്ടങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയ വിഷയങ്ങള്‍ ഈ പഠനത്തിലൂടെ അന്വേഷിക്കുന്നു.
₹299.00 ₹269.00
1921
രേഖവരി Buch of Documents
എ.ടി യൂസുഫ് അലി
1921: അദമ്യമായ സ്വാതന്ത്ര്യ വാഞ്ചയാല്‍ വൈദേശികാധിപത്യ ത്തോട് സമരസപ്പെടാനോ സന്ധി ചെയ്യാനോ സന്നദ്ധമല്ലാത്ത ഒരു ജനത നടത്തിയ ഐതിഹാസികമായ വിമോചനപ്പോരാട്ടത്തിന്റെ ഇരമ്പുന്ന ചരിത്രമാണിത്. സ്വാതന്ത്ര്യ സമരത്തോട് കൊളോനിയല്‍ ഭരണകൂടം സ്വീകരിച്ച സമാനതകളില്ലാത്ത ക്രൂരതകളുടെ തെളിഞ്ഞ സാക്ഷ്യങ്ങള്‍ ഇതിലുണ്ട്. ദീര്‍ഘവും സഹന ഭരിതവുമായ ഈ ത്യാഗ കാലവുമായി ബന്ധപ്പെട്ട് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അപൂര്‍വ ചരിത്രരേഖകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിക്ക് കീഴില്‍ മലബാറില്‍ നിലനിന്നിരുന്ന ഭരണസംവിധാനത്തിന്റെ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക രേഖകളായി സൂക്ഷിച്ച പ്രമാണങ്ങളിലൂടെ വര്‍ഷങ്ങളോളം പരതിയാണിതത്രയും കണ്ടെത്തിയത്..1921ല്‍ ബ്രിട്ടീഷ് കോളനിപ്പട നടത്തിയ ക്രൂരമായ നരനായാട്ടിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഈ രേഖകളത്രയും. അവയിലൂടെ കടന്നു പോകുമ്പോള്‍ കാരുണ്യത്തിന്റെ അംശ ലേശമുള്ളവരുടെയെല്ലാം ?ഇടനെഞ്ച് പൊട്ടും, ഒരു നിമിഷമവര്‍ സ്തബ്ധരാവും.. ഒരു നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ‘യോഗക്ഷേമം’ വാരിക 1921ലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും ഏതാനും ഭാഗങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1921ല്‍ മലബാറിലുണ്ടായ സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ഹിന്ദു-മുസ്ലിം ജനത പുലര്‍ത്തിയ സാമുദായിക സഹവര്‍ത്തിത്വത്തിന്റെ ചാരുതയാര്‍ന്ന ദൃശ്യങ്ങളും ഈ കൃതിയിലുണ്ട്. മലബാര്‍ വിമോചന സമര ചരിത്രരചനകളില്‍ സമാനതകളില്ലാത്ത കൃതി തന്നെയാണിത്. ഇതുവരെയായി വെളിച്ചം കാണാത്തനിരവധി രേഖകള്‍ എഴുത്തുകള്‍. തീര്‍ച്ചയായും സാമ്പ്രദായിക ചരിത്രരചനാ രീതികളില്‍ നിന്ന് ഏറെ വേറിട്ടുനില്‍ക്കുന്ന ഈ കൃതി ചരിത്രാന്വേഷികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ചലചിത്ര പ്രവര്‍ത്തകര്‍ക്കും ഒപ്പം സാധാരണക്കാര്‍ക്കും വലിയ മുതല്‍ക്കൂട്ടാണ്.
₹1,600.00 ₹1,440.00
1921
മലബാര്‍ സമരം:
പോരാളികള്‍
മണ്ണും മനസ്സും
ഡോ. കെ.കെ.എന്‍ കുറുപ്പ്
പ്രെഫ. ഇ ഇസ്മയീല്‍
1921 നെ ചരിത്രമാക്കിയവരുടെ കഥയാണിത്. പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ മണ്ണിനും മനുഷ്യനും വേണ്ടി പോരിനിറങ്ങിയവരുടെ, രക്തസാക്ഷികളായവരുടെ, ജീവിതം ഹോമിച്ചവരുടെ വെട്ടിമാറ്റാനാവാത്ത ജീവചരിത്രങ്ങള്‍ പുനര്‍നിര്‍മിക്കുകയാണ് ഈ ഗ്രന്ഥം.
₹650.00 ₹585.00
IMAGINED NATIONALISM Report on
Malabar Rebellion Published in Bombay
Chronicle 1921-22
SYED ASRAF, ABDUL BARI C
Interestingly, in its reports and editorials and, very significantly, in the letters of readers it published, the Bombay Chronicle reflected both the strengths and weaknesses of the Nationalist Movement. The news reports, editorials and letters from readers published during the Malabar Rebellion of 1921-22 collected in this volume demonstrate this fact perfectly. This book is an invaluable document for students of history. Probably there are no parallels in Indian publishing history. The editors need to be commended for their stupendous efforts. – Dr. KM Sherrif, Associate Professor, Department of English, University of Calicut
₹900.00 ₹810.00
ഐക്യസംഘം
രേഖകള്‍
അബ്ദുറഹ്മാന് മങ്ങാട്
കേരളീയ മുസ്ലീം സമൂഹത്തെ ആധുനികതയുമായി കണ്ണിചേര്‍ക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് കേരള മുസ്ലീം ഐക്യസംഘം. 1921 ലെ മലബാര്‍ സമരത്തിനു ശേഷം സമുദായത്തിന്റെ നാനാവിധമായ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ ആലോചനകള്‍ നടത്തിയ ഐക്യസംഘത്തിന്റെ ആധികാരിക രേഖകളുടെ വിശകലനമാണ് ഈ അപൂര്‍വ ഗ്രന്ഥം.
ഈ സംഘടനയുടെ ആധികാരിക രേഖകള്‍ ശേഖരിച്ചു പഠനവിധേയമാക്കുകയാണ് പ്രമുഖ സാംസ്കാരിക ചരിത്രകാരനും പൈതൃക രേഖകളുടെ സൂക്ഷിപ്പുകാരനുമായ അബ്ദുറഹിമാന് മങ്ങാട് ഈ കൃതിയില്‍ ചെയ്യുന്നത്.
₹350.00 ₹315.00
1921 മലബാര്‍ സമരം:
ദേശം
അനന്തരം
അതിജീവനം
ജനറല്‍ എഡിറ്റര്‍: ഡോ. കെ കെ എന്‍ കുറുപ്പ്
എഡിറ്റര്‍: ഡോ. പി പി അബ്ദുല്‍ റസാഖ്
1921 മലബാര്‍ സമരത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രതിഫലനങ്ങളും മലബാറിന്റെ തുടര്‍ പ്രയാണവും ചരിത്രപരമായും സമഗ്രമായും അടയാളപ്പെടുത്തുന്ന രചന.
₹650.00 ₹585.00
വാരിയം
കുന്നത്തും
മലയാള
രാജ്യവും
ഡോ. മോയിന്‍ മലയമ്മ
മലബാര്‍ പോരാട്ടങ്ങളുടെ കോളനിയനന്തര വായന
വാരിയം കുന്നത്തും മലയാള രാജ്യവും; മലബാര്‍ പോരാട്ടങ്ങളുടെ കോളനിയനന്തര വായന ഡോ.മോയിന്‍ മലയമ്മ വാരിയംകുന്നത്തിനെ മുന്‍നിര്‍ത്തി മലബാര്‍ സമരത്തെ സമഗ്രമായി വായിക്കുന്ന അക്കാദമിക ഉദ്ദ്യമം. ഗവേഷണത്തിന്റെ രീതിശാസ്ത്രം പിന്തുടര്ന്നുകൊണ്ട് തയ്യാറാക്കപ്പെട്ട ഇത് മലബാര്‍ സമരത്തിന്റെ ആഖ്യാനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുന്നു. മുന്‍വിധികള്‍ക്കും സങ്കുചിത വ്യാഖ്യാനങ്ങള്ക്കുമിടയില്നിന്ന്, ഒരു മഹാസമരത്തിന്റെ ജ്വലിക്കുന്ന സ്മരമണകളെ ശരിയായി കണ്ടെത്താനുള്ള ധൈഷണിക ശ്രമമെന്ന നിലയില്‍ ഈ ഗ്രന്ഥം ശ്രദ്ധയര്‍ഹിക്കുന്നു. മലബാര്‍ സമരത്തെ അതിന്റെ സങ്കീര്‍ണതയിലും സൂക്ഷ്മതയിലും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന രചന – കെ.ഇ.എന്‍
₹290.00 ₹260.00
മലബാര്‍
കലാപം
ഒരു പുനര്‍വായന
ഡോ. കെ.ടി. ജലീല്‍
2007 ലെ തനിമ പുരസ്കാരം നേടിയ കൃതി.
ഇന്നലെകള്‍ പുനര്‍വായിക്കപ്പെടുന്നത് പറ്റിയ പിശകുകള്‍ ആവര്‍ത്തിക്കാനല്ല; മറിച്ച് മനുഷ്യസഹജതകൊണ്ട് സംഭവിച്ച അത്തരം അബദ്ധങ്ങള്‍ തിരുത്തി, സൗഹൃദം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകാനാണ്….
മലബാര്‍ കലാപം എന്നു വിളിക്കപ്പെടുന്ന കാര്‍ഷികസമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെയും സാമ്രാജ്യത്വ താല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്. – പിണറായി വിജയന്
₹280.00 ₹252.00
മലബാറിലെ
ബ്രിട്ടീഷ്
അധിനിവേശം
കെ.കെ.എന്‍. കുറുപ്പ്
മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടല്‍ത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉത്ഭവത്തിനുമുമ്പേ ഇംഗ്ലീഷുകാരെ ആകര്‍ഷിച്ചിരുന്നു. മലബാറിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെട്ടിരുന്ന തലശ്ശേരി ഫാക്ടറി രാജ്യസംബന്ധമായ വികസനത്തിന് കമ്പനിയുടെ ഉപകരണമായിരുന്നു.
മലബാറിലെ രാഷ്ട്രീയസ്ഥിതിഗതികളും അവയില്‍ തലശ്ശേരി ഫാക്ടറി കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ സ്വാധീനവും വിശദമാക്കുന്ന കൃതി.
₹275.00 ₹250.00
The Saga of
Mappila Revolts
C Abdul Hameed
The revolts led by Mappila Muslims of the Malabar region in Kerala commenced with the advent of the Portuguese in 1498 and concluded with the revolutions of 1921. Those are heroic illustrations of the lives and struggles of a community that survived the repressions of foreign colonial forces aided by their local agents. They were a class of people not ready to surrender their identity and dignity: ready to sacrifice their lives, belongings and pleasures. Many thousands of Mappilas, including women, mostly commons, preferred death, jail and exile than leading a life of slavery devoid of freedom and justice. The saga of the centuries–long Malabar uprisings is written in the blood of martyrs, the sweat of warriors and the tears from the eyes of women and children. Their blood, sweat and tears continue to inspire generations even beyond Malabar.
‘The Saga of Malabar Revolts’ narrates and analyses those historical events in a concise manner primarily for readers who are living outside Malabar.
₹120.00 ₹105.00
കുഞ്ഞാലി
മരക്കാര്‍
കെ.പി ബാലചന്ദ്രന്
മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.
₹140.00 ₹126.00
മലബാര്‍ സമരം
എം.പി നാരായണ മേനോനും
സഹപ്രവര്‍ത്തകരും
പ്രൊഫ. എം.പി.എസ് മോനോന്
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക അധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം. ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അവര്‍ താങ്ങിനിര്‍ത്തിയ ജന്മിത്വത്തിനും എതിരെ നടന്ന ഈ സമരത്തില്‍ ആദ്യവസാനം സമരത്തോടൊപ്പം ഉറച്ചുനിന്ന് ജയില്‍ശിക്ഷ അനുഭവിച്ച കോണ്‍ഗ്രസിലെ ഹിന്ദുനേതാവായിരുന്ന എം.പി. നാരാണമേനോന്റെ ജീവചരിത്രപശ്ചാത്തലത്തില് മലബാര്‍ സമരത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് പ്രൊഫ. എം.പി.എസ് മേനോന് ഈ കൃതിയില്‍. സമരത്തിന് തിരികൊളുത്താന്‍ മുമ്പില്നിന്നെങ്കിലും പിന്നീട് മലബാര്‍ സമരത്തെ തള്ളിപ്പറയുകയും അത് വര്‍ഗീയ ലഹളയാണെന്ന തെറ്റായ ആഖ്യാനത്തിന് ചൂട്ടുപിടിക്കുകയും ചെയ്ത കെ.പി. കേശവമേനോന്, കെ. മാധവന് നായര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ നിശിത മായി വിചാരണചെയ്യുക കൂടി ചെയ്യുന്നുണ്ട് എം.പി. നാരായണ മേനോന്റെ മരുമകന് കൂടിയായ ഗ്രന്ഥകാരന്.
₹225.00 ₹200.00
വാരിയം
കുന്നത്ത്
കുഞ്ഞഹമ്മദ്
ഹാജി
എം ഗംഗാധരന്
ഡോ. എം. ഗംഗാധരന് രചിച്ച മലബാര്‍ കലാപം 192122 എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. മലബാര്‍ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരന് അവതരിപ്പിക്കുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ കലാപത്തെക്കുറിച്ച് വീണ്ടുമുയരുന്ന ചര്‍ച്ചകള്‍ക്ക് വസ്തുതപരമായ പിന്‍ബലം നല്കുവാന് ഈ പുസ്തകത്തിന് കഴിയും
₹170.00 ₹153.00
ചേറൂര് പടപ്പാട്ട്
കനല്പഥങ്ങളിലെ ഇശല്‍ജ്വാലകള്‍
ഡോ.പി.സക്കീര്‍ ഹുസൈന്
പ്രമാദമായ ചേറൂര് കലാപത്തെ പ്രമേയമാക്കി 173 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബിമലയാളത്തില്‍ രചിച്ച ചരിത്രകാവ്യം. കടുത്ത രാജ്യദ്രോഹകുറ്റം ചുമത്തി ബ്രട്ടീഷ് ഭരണ കൂടം നിരോധനമേര്‍പ്പെടുത്തിയ ഈ കൃതി മലബാറലെ കൊളോണിയന്‍-ഫ്യൂഡല്‍ കൂട്ടു കെട്ടിനെതിരെ പോരാടിയ മാപ്പിളമാരെയും അവരുടെ സാഹിത്യരചനകളെയും ബ്രിട്ടീഷ് സാമ്രാജ്യത്വം ചരിത്രത്തില്‍ എങ്ങനെയാണ് അപനിര്‍മ്മിച്ചത് എന്ന് വ്യക്തമായി വരച്ചുകാട്ടുന്നു. 19-ാം നൂറ്റാണ്ടിലെ അംഗ്ലോ-മലബാര്‍ യുദ്ധങ്ങളുടെ പൊതുസ്വഭാവം, ഇരുഭാഗത്തും ഉപയോഗിച്ച ആയുധങ്ങള്‍, ഫ്യൂഡല്‍-കൊളോണിയല്‍ കൂട്ടുകെട്ട്, മമ്പുറം തങ്ങ?ാര്‍ തെക്കന്‍ മലബാറിലെ കീഴാളവിഭാഗങ്ങളില്‍ ചെലുത്തിയ സ്വാധീനം, ഏറനാട്ടിലെ മാപ്പിള ഭാഷവാഴക്കങ്ങള് തുടങ്ങിയ സുപ്രധാന വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ പഠനം, ഡോ. എം. ഗംഗാധരന് സൂചിപ്പിച്ചതുപോലെ ചരിത്രത്തിലേക്ക് തുറക്കുന്ന ഒരു ജാലകം തന്നെ’.
അവതാരിക: എം ഗംഗാധരന്
₹190.00 ₹160.00
മലബാറിലെ
മാപ്പിളമാര്‍
ഡോ.എസ്.എം. മുഹമ്മദ് കോയ
പരിഭാഷ: ലക്ഷ്മി നന്ദകുമാര്‍
1984ലാണ് ഡോ. എസ്.എം. മുഹമ്മദ് കോയയുടെ മാപ്പിളാസ് ഓഫ് മലബാര്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. മുപ്പത്തഞ്ചുകൊല്ലത്തിനു ശേഷവും ഈ ചരിത്രകൃതിക്ക് കേരള ചരിത്രത്തില്‍ പ്രാധാന്യമുണ്ട്. റൊണാള്‍ഡ് ഇ. മില്ലര്‍, ഫ്രെഡറിക് ഡെയില്‍, കാത്തലിന്‍ ഗഫ്, കെ.വി. കൃഷ്ണയ്യര്‍, ഡോ. എം.ജി. എസ്. നാരായണന്, ഡോ. കെ.എം. പണിക്കര്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഡോ. എസ്.എം. മുഹമ്മദ് കോയയുടെ മലബാറിലെ മാപ്പിളമാര്‍ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. മലബാറിലെ മാപ്പിളമുസ്ലിങ്ങളുടെ ചരിത്രത്തിലെ നിര്‍ണായകമായ ഘടകങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യുന്നുണ്ട് എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. ചരിത്രവും സമൂഹശാസ്ത്രവും സംയോജിപ്പിച്ചു നടത്തിയ ഈ പഠനഗ്രന്ഥം മാപ്പിള മുസ്ലിങ്ങളുടെ ജീവിതത്തിന്റെ സവിശേഷഘടകങ്ങളെ അപഗ്രഥിക്കുന്നുമുണ്ട്. മലബാറിലെ മാപ്പിള മുസ്ലിങ്ങളുടെ ഉദ്ഭവ വികാസങ്ങള്‍ ഒരു സാധാരണവായനക്കാരനും പിന്തുടരുന്നതില് ഈ ഗ്രന്ഥം സഹായിക്കുമെന്നതില്‍ സംശയമില്ല. – അവതാരികയില്‍ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്
₹150.00 ₹135.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us