Mamburam Sayyid Alavi Thangal
മമ്പുറം
സയ്യിദ് അലവി
തങ്ങള്‍
ഡോ. മോയിന്‍ മലയമ്മ
പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകാലത്തെ മലബാറിലെ പ്രമുഖ ആത്മീയ നേതാവും സാമൂഹിക പരിഷ്കര്‍ത്താവുമാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍. കേരള മുസ്ലിം ചരിത്രത്തില്‍ അസാധാരണ വ്യക്തിപ്രഭാവംകൊണ്ടും അസാമാന്യ ജനസ്വാധീനംകൊണ്ടും ശ്രദ്ധിക്കപ്പെട്ട ഹള്റമീ സൂഫി. ജാതി-മത ഭേദമന്യെ എല്ലാവരുടെയും അത്താണിയും ആശാകേന്ദ്രവുമായി ജീവിച്ചു. തസ്വവ്വുഫിന്റെ ലോകത്ത് ഖുത്വുബുസ്സമാന്‍ എന്ന അത്യുന്നത പദവി അലങ്കരിച്ചു. മത-സാമൂഹിക-രാഷ്ട്രീയ ചരിത്രത്തില്‍ കേരളത്തിന്റെ ഒരു കരിഷ്മാറ്റിക് ഫിഗറായി ജ്വലിച്ചുനിന്നു. സംഭവബഹുലവും മാതൃകായോഗ്യവുമായ ആ മഹല്‍ ജീവിതത്തിന്റെ സമ്പന്നമായ ഏടുകളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കൃതി.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.