LAMBAVUM THIRACHEENAVUM
അനുഭവത്തിന്റെ സൂക്ഷ്മ-സ്ഥൂലതലങ്ങളെ അഭിസംബോ ധന ചെയ്ത് അവയുടെ അനന്യതയെ വാക്കിലൂടെ വീണ്ടെടുക്കാനുള്ള സഫലശ്രമങ്ങളുടെ സമാഹാരമാണ് ലംബവും തിരശ്ചീനവും. ‘ഉറക്കത്തിന്റെ നൂലിഴകളായി/ പുസ്തകവരികള്‍ വേഷം മാറുന്ന’തു മുതല്‍ ‘ലംബമായും തിരശ്ചീനമായും തഴച്ചുവളരുന്ന’ ശൂന്യതയെവരെ വാക്കുകൊണ്ട് വീണ്ടെടുക്കാന്‍ ഈ സമാഹാരത്തിലെ കവിതകള്‍ക്ക് കഴിയുന്നു. – സുനില്‍ പി ഇളയിടം
സംഗീതാത്മകമാണ് മഞ്ജുവൈഖരിയുടെ കവിതകള്‍. പദങ്ങള്‍ മനോഹരമായും അനുരൂപമായും പരസ്പരം ഇണങ്ങിനില്ക്കുന്നു. കവിതയിലെ കല്പനകള് തമ്മിലും ഇണങ്ങിനില്ക്കുന്നു. ഇണക്കമാണ് മഞ്ജുവിന്റെ രചനകളുടെ അടയാളം. മഞ്ജുവൈഖരിയുടെ കവിതകളില്‍ പാട്ടുപോലെ ഹൃദയത്തെ ചേര്‍ത്തുവച്ച ഒരു മൂളലുണ്ടാകും. മറ്റുള്ളവരുടെ വേദനകളെ മാച്ചുകളയാനാണ് ഈ വിദ്യ. – രാവുണ്ണി
ഇത്തിരി വെട്ടത്തില്‍ മങ്ങിയ വെട്ടത്തിലാണ് എല്ലാ കവിതകളും പിറക്കുന്നത്. മറ്റു ഹൃദയങ്ങളിലേക്ക് കടന്നുചെല്ലുമ്പോഴാണ് അത് പ്രകാശമായി മാറുന്നത്. ഈ ആത്മമന്ത്രം വശമാക്കിയ കവയിത്രിയാണ് മഞ്ജുവൈഖരി. – ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്
₹120.00 ₹108.00