JAANI NAKULAN JOSEPH
ജാനി
നകുലന്
ജോസഫ്
മനോജ് തെക്കേടത്ത്
കിളികള്‍ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയല്‍ തുറന്ന് അവന് തലക്കെട്ടെഴുതി: ജാനി നകുലന് ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാന്‍ നകുലന് ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവല്‍. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങള്‍. ജീവിതമെന്ന യാഥാര്‍ഥ്യത്തിനും തീരാമോഹങ്ങള്‍ക്കുമിടയില്‍ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വര്‍ത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവല്‍.
₹299.00 ₹269.00