Avakasikalillatha Bhoomi
അവകാശികളില്ലാത്ത
ഭൂമി
മനു വി ദേവദേവന്
കാലാവസ്ഥാ വ്യതിയാനം സംഭവയ്ക്കുന്നതിനു കാരണം മനുഷ്യരുടെ ഇടപെടലുകളാണോ എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്ത വിധം കാര്യങ്ങള്‍ വ്യക്തമായ ലോകത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ പലരും ഇപ്പോള്‍ കരുതുന്ന പോലെ മനുഷ്യന് എപ്പോഴും പ്രകൃതിയുമായി ഇണങ്ങിയാണോ ജീവിച്ചത്? അസമത്വത്തിലൂന്നിയ മുതലാളിത്ത വികസനം, ജനസംഖ്യാവര്‍ധന, അമിത ഊര്‍ജോപഭോഗം തുടങ്ങിയവയാണോ ഈ പ്രതിസന്ധിക്കു കാരണം? കാലാവസ്ഥാ വ്യതിയാനത്തിനു പരിഹാരം തേടാന്‍ ഇത്തരം കാഴ്ചപ്പാടുകള്‍ സഹായിക്കുമോ? അങ്ങേയറ്റം കേന്ദ്രീകൃതമായ സമകാലീന ഭരണകൂടങ്ങളില്‍ നിന്ന് എന്ത് പരിഹാരമാണ് നാം പ്രതീക്ഷിക്കുന്നത് ? പരിസ്ഥിതിവിജ്ഞാനീയത്തിലും ചരിത്രവിജ്ഞാനീയത്തിലും പുതിയൊരു കാഴ്ചയവലംബിച്ച് ഇതു വരെ കാണാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന അനന്യമായ കൃതി. അക്കാദമിക സൂക്ഷ്മതയും ആനുഭവിക വിവരങ്ങളുടെ വിപുലതയും ഒരേ പോലെ നിലനിര്‍ത്തുന്ന ഇത്തരമൊരു സമീപനം മലയാളത്തില്‍ ആദ്യമാണ്.
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.