മാര്‍ക്സിസത്തിന്റ സാമൂഹിക വിപ്ളവം പരാജയമടഞ്ഞുവെങ്കിലും മാര്‍ക്സും എംഗല്‍സും അവരുടെ സിദ്ധാന്തങ്ങളിലൂടെ സൃഷ്ടിച്ച ചിന്താവിപ്ളത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മാര്ക്സിസത്തന് തെറ്റുപറ്റിയത് സിദ്ധാന്തങ്ങളിലല്ല, സിദ്ധാന്തങ്ങളുടെ പ്രയോഗവത്കരണത്തിലാണ് എന്നു വിശ്വസിക്കുന്ന ധാരാളമാളുകള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ മാര്‍ക്സിസത്തിന്റെ പരാജയം അതിന്റെ സൈദ്ധാന്തിക ദൌര്‍ബല്യങ്ങളുടെ അനിവാര്യതയാണ്. അസാധാരണമായ അപഗ്രഥനശേഷിയോടെ മാര്‍ക്സിയന്‍ ദര്‍ശനത്തെ വിമര്ശനപഠനത്തിന് വിധേയമാക്കുകയാണ് മസ്ഹറുദ്ദീന്‍ സിദ്ദീഖി ഈ ഗ്രന്ഥത്തില്‍. മാര്‍ക്സിസവുമായി താരതമ്യം ചെയ്തുകൊണ്ട് ഇസ്ലാമിനെ നൂതനമായ ഒരു പരിപ്രേക്ഷ്യത്തില്‍ പുനരവതരിപ്പിക്കുകയും ചെയ്യുന്നു. മാര്‍ക്സിസം പരാജയപ്പെടുമ്പോള്‍ ഇസ്ലാം എന്തുകൊണ്ട് കാലത്തെ അതിജീവിക്കുന്നു എന്ന മൌലികമായ ചോദ്യത്തിന് മുന്‍വിധി കൂടാതെ മറുപടി നല്കുന്നു ഈ ഗ്രന്ഥം.