Muslim Rashtreeyathinte 100 Varshangal
മുസ്ലീം
രാഷ്ട്രീയത്തിന്റെ
100 വര്‍ഷങ്ങള്‍
എം.സി വടകര
തമസ്കരിക്കപ്പെട്ട ഒരു ചരിത്രമാണ് ഇന്ത്യന്‍ മുസ്ലീം രാഷ്ട്രീയത്തിന്റേത്. ശത്രുക്കളും മിത്രങ്ങളും അതിനോട് നീതി കാണിച്ചില്ല. ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ മുസ്ലീംകളുടെ ഭാഗധേയം നിര്‍ണയിച്ച മഹാരഥന്മാരായ നേതാക്കളെ ഇകഴ്ത്തിക്കാണിക്കുന്നതിനാണ് തങ്ങളുടെ തൂലികാവിലാസം അവര്‍ പ്രയോഗിച്ചത്. 1906 ല്‍ സര്‍വ്വേന്ത്യാ മുസ്ലീംലീഗ് സ്ഥാപിച്ചവരെല്ലാം സാമാന്യ ജനങ്ങളുമായി ബന്ധമില്ലാത്ത ഫ്യൂഡലിസ്റ്റുകളും മുതലാളിമാരും ബ്രിട്ടീഷ് വൈതാളികന്മാരുമാണെന്നതാണ് അവരുട ആക്ഷേപം സത്യത്തിന്റെ മുകളില്‍ അടിഞ്ഞു കൂടിയ കെട്ടുകഥകളുടെയും അര്‍ദ്ധസത്യങ്ങളുടെയും കൂമ്പാരത്തില്‍ നിന്ന് അതിനെ ചികഞ്ഞെടുക്കല്‍ ശ്രമകരമായ ജോലിയാണ്. ഈ കൃതി ആ ജോലിയാണ് നര്വ്വഹിച്ചിരിക്കുന്നത്.
₹470.00 Original price was: ₹470.00.₹423.00Current price is: ₹423.00.