Navab Rajendran : Oru Manushyavakasapporattathinte Charithram
നവബ്
രാജേന്ദ്രന്
ഒരു മനുഷ്യാവകാശ
പോരാട്ടത്തിന്റെ ചരിത്രം
കമല്‍റാം സജീവ്
അധികാരപ്രമത്തതയും അഴിമതിയുടെ പ്രലോഭനങ്ങളും ഭരണകൂടത്തെയും ഭരണാധികാരികളെയും എത്രമേല്‍ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാക്കാം എന്നതിന്റെ സാക്ഷിമൊഴിയാണ് നവാബ് രാജേന്ദ്രന്റെ ജീവിതം. മലയാള മാധ്യമ വ്യവസായം അഴിമതിയോടും അധികാരത്തോടും സന്ധിയും സഹകരണവും പ്രഖ്യാപിച്ച നാളുകളില്‍ കരുത്തുറ്റ ഒരു ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതായിരുന്നു രാജേന്ദ്രന്റെ കുറ്റം. അതിന് അധികാരികള്‍ വിധിച്ച ശിക്ഷയായിരുന്നു കീറിപ്പറിച്ചെറിഞ്ഞ രാജേന്ദ്രന്റെ മാധ്യമജീവിതം. ചിതറി പോയിടത്ത് പക്ഷേ, ആ പോരാളി അടങ്ങിയില്ല എന്നതിന്റെ രേഖ രേഖാസാക്ഷ്യമാണ് നവാബ് രാജേന്ദ്രന്: ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം എന്ന ഈ പുസ്തകം.
പൊതുജീവിതത്തില്‍ മനുഷ്യന് പുലര്‍ത്തേണ്ട സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും പാഠപുസ്തകം രചിക്കുകയായിരുന്നു നിയമ സമരങ്ങളിലൂടെ നവാബ് രാജേന്ദ്രന്. മനുഷ്യാവകാശത്തെ ഒരു രാഷ്ട്രീയ പ്രമേയമായി തിരിച്ചറിഞ്ഞു തുടങ്ങുന്ന ഇക്കാലത്ത്, അത്തരം സമരങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടും എന്ന ഭയം പ്രബലമാകുന്ന ഇക്കാലത്ത് നവാബിന്റെ ഈ ജീവിത കഥ മാധ്യമ പഠനത്തിലും നിയമ ചരിത്രത്തിലും ഒരു പാഠപുസ്തകമാണ്.
₹500.00 ₹450.00