AKG yum Shakespearum
എ.കെ.ജിയും
ഷെയ്ക്സ്പിയറും
പി.പി ബാലചന്ദ്രന്
ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍
നാല്‍പ്പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പത്രപ്രവര്‍ത്തകനായിരുന്ന ലേഖകന്‍, താന്‍ നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കി അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ലേഖകന്‍ സൂക്ഷിക്കുന്ന സത്യസന്ധതയും പുലര്‍ത്തുന്ന നിര്‍ഭയത്വവും അസാധാരണമാണ്.
– എസ്. ജയചന്ദ്രന് നായര്‍
വിഷയവൈവിദ്ധ്യത്താല് സമ്പന്നമായ ഈ സമാഹാരത്തില്‍ രാഷ്ട്രീയം, നയതന്ത്രം, മാദ്ധ്യമപ്രവര്‍ത്തനം, സാഹിത്യം, സിനിമ എന്നിവയ്ക്കാണ് ഊന്നല്‍. അറിവും അനുഭവവും ആലോചനയും ഒത്തുചേരുന്ന ഈ കുറിപ്പുകള്‍ സമകാലിക രാഷ്ട്രീയചരിത്രത്തിന്റെ വിവരണമെന്നപോലെ വ്യാഖ്യാനവുമായി പരിണമിക്കുന്നുണ്ട്. – എം.എന്‍. കാരശ്ശേരി
കൊതിപ്പിക്കുന്ന ഭാഷയില്‍ പി.പി. ബാലചന്ദ്രന് എഴുതുമ്പോള്‍ നാവു കടിച്ചുപോവാതെ വായിക്കാനാവില്ല. എനിക്കും പത്രലേഖകനാകണം എന്ന അതിമോഹം ഈ മേഖലയില്‍ പ്രവര്ത്തിക്കാത്തവരിലുമുണ്ടാകും. തെളിഞ്ഞ അഭിരുചി, കവിതാവായനകൊണ്ട് സമ്പുഷ്ടമായ ഭാഷ, നമ്മള് എം.പി. നാരായണപിള്ളയില്‍ അനുഭവിച്ച കൂസലില്ലായ്മ, ഓര്‍മ്മകളുടെ ഹാസംഭരണി, തികഞ്ഞ നര്‍മ്മബോധം, പറഞ്ഞതിനെക്കാള്‍ എത്രയോ അധികം പറയാന്‍ ശേഷിക്കുന്ന ഇന്‍പുട്ട്. – കല്‍പ്പറ്റ നാരായണന്
₹450.00 Original price was: ₹450.00.₹385.00Current price is: ₹385.00.