NOORU MUPPATHU PETTA MUTHI
നൂറു മുപ്പതു
പെറ്റ മുത്തി
മേതില്‍ രാജേശ്വരി
കെട്ടുറപ്പുള്ള കഥ. പാലക്കാടിന്റെ മൊഴിവഴക്കം… നൂറ് മുപ്പതു പെറ്റ മുത്തിയുടെ ആള്‍രൂപമായ അമ്മിണിയെന്ന നെടുന്തൂണ് കഥാപാത്രം. അമ്മിണിയുടെ ജീവിതനിഗൂഢതകളിലേക്കു വായനക്കാരെ നയിക്കുന്നത് പത്തായപ്പുരയില്‍ മരുമകളായി വന്ന ശൈലജയാണ്. മേതില്‍ രാജേശ്വരി എന്ന എഴുത്തുകാരിയുടെ ധിഷണ ഈ നോവലില്‍ ഉടനീളം കാണാം. കഥാശില്‍പ്പത്തിലും മൊഴിയിലും അതീവ ജാഗ്രത കാട്ടുന്നു, എഴുത്തുകാരി. ഏതാണ്ട് നാലു പതിറ്റാണ്ടുമുമ്പ് എഴുതി പൂര്‍ത്തിയാക്കിയ നോവലാണിതെന്ന് ഓര്‍ത്തപ്പോള്‍ മേതില്‍ രാജേശ്വരി എഴുത്തില്‍നിന്ന് മാറിനിന്ന നാലു പതിറ്റാണ്ടുകള്‍ എത്രയോ മികവുറ്റ രചനകളുടെ പിറവി ഇല്ലാതാക്കിയെന്ന നഷ്ടബോധം എന്റെ മനസ്സിലുളവാക്കി. ഇടമുറിയാതെ എഴുതിയിരുന്നുവെങ്കില് മേതില്‍ രാജേശ്വരിയുടേതായി എത്രയെത്ര ഈടുറ്റ രചനകള്‍ മലയാളത്തില്‍ പിറവികൊള്ളുമായിരുന്നു! – കെ.വി. മോഹന്‍കുമാര്‍ സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും ഭാവനയും സമന്വയിച്ചുകൊണ്ട് നാട്ടുമൊഴികളുടെ സൗന്ദര്യം ആവിഷ്കരിക്കുന്ന നോവല്‍
₹300.00 ₹270.00