Vella Puthappikkunnavar
വെള്ള പുതപ്പിക്കുന്നവര്‍
സിനാന് അന്തൂണ്
വിവര്‍ത്തനം : ഡോ .എന്‍ . ഷംനാദ്
എല്ലാമറിയുന്നത് ഈ മാതള മരത്തിനു മാത്രം!
ഇറാന്-ഇറാഖ് സംഘര്‍ഷം സംബന്ധിച്ച് ലണ്ടനിലെ ഗാര്ഡിയന് ദിനപത്രം തെരഞ്ഞെടുത്ത ഏറ്റവും മികച്ച പത്തു പുസ്തകങ്ങളിലൊന്നാണ് വെള്ള പുതപ്പിക്കുന്നവര്‍. മികച്ച് ഇംഗ്ലീഷ് പരിഭാഷ പുരസ്കാരത്തിലും അര്‍ഹമായി.
യുദ്ധവും വംശീയ വെറിയും ഉപരോധവും സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും മതവര്‍ഗീയതയും നരകതുല്യമാക്കി മാറ്റിയ സമകാലിക ഇറാഖിലെ ജവാദ് കാസിം എന്ന കലാകാരന്റെ ദുരന്തകഥയാണിത്. ബാഗ്ദാദിലെ കാസിമിയ്യയില്‍ മൃതദേഹങ്ങള്‍ കുളിപ്പിച്ച് വെള്ള പുതപ്പിക്കുന്ന തൊഴില്‍ പാരമ്പര്യമായി ചെയ്യുന്ന ശിയാ കുടുംബത്തിലെ യുദ്ധം ബാക്കി വെച്ച ഒരേയൊരു ആണ്‍തരിയാണയാള്‍. എത്ര ഓടിയൊളിക്കാന്‍ ശ്രമിച്ചിട്ടും മരണം അയാളെ അതിന്റെ കുളിപ്പുരക്കുള്ളില്‍ തളച്ചിടുന്ന. യുദ്ധശേഷിപ്പുകളുമായി അവിടേക്കു കടന്നെത്തുന്ന മൃതദേഹങ്ങള്‍ കഴുകുന്ന വെള്ളം ഒഴുകിയെത്തുന്നത് സമീപത്തുള്ള മാതളച്ചുവട്ടിലേക്കാണ്. ജവാദിന്റെ മോഹങ്ങളും ദുഃഖങ്ങളും പേടിസ്വപ്നങ്ങളുമടങ്ങുന്ന ലോകത്തെ അറിയുന്നത് ആ മാതളമരത്തിനു മാത്രം.
₹230.00 ₹207.00