Adimamanassukalkkidam Atmanasam
അടിമമനസ്സുകള്‍ക്കിടം
ആത്മനാശം!
എം.പി ബാലറാം
അക്ഷരവടിവോടെ ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് ഇവിടെ യാതൊരു ക്ഷാമവുമില്ല. അവയിലധികവും വ്യാജമായുള്ള ഉരിയാടലുകളാണെന്ന് മാത്രം! നൂറു മേനി സാക്ഷരതയുള്ള നാട്ടില്‍ മുളയ്ക്കുന്നതധികവും നട്ടാല്‍ പൊടിക്കാത്ത നുണയുടെ വിളകള്‍! സത്യം നിലവിളികള്‍ മാത്രമാണെന്നും അകത്തളത്തില്‍ നിന്നും അടുക്കളയില്‍ നിന്നും തെരുവില്‍ നിന്നും ഉയരുന്നത് അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും വൃദ്ധരുടേയും നെഞ്ചുപൊട്ടുന്ന കരച്ചിലുകളാണെന്നും തിരിച്ചറിയാന്‍ എഴുത്തുകാര്‍ക്ക് ഇനിയും എത്ര കാലംവേണ്ടിവരും ? ‘അടിമമനസ്സുകള്‍ക്കിടം ആത്മനാശം’ യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരോടും അവനവനോടു തന്നെയും ഉറക്കെ ചോദിക്കുന്ന ചോദ്യമിതാണ്: ‘അടിമബോധമോ വിമോചനമോ ?’
₹230.00 ₹207.00