Baduvian Spaceship
ബദുവിയന്‍
സ്പേസ്ഷിപ്പ്
മോഡേണ്‍ അബുദാബിയുടെ പ്രയാണങ്ങള്‍
മുഹമ്മദ് ഫര്ഹാന്
കൃഷിയും ഒട്ടകങ്ങളുമായി മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളില്‍ വസിച്ചിരുന്ന ബദുക്കള്‍, ഇടക്കിടെ മീന്‍ പിടിത്തം അടക്കമുള്ള അബുദാബി ദ്വീപിലേക്കുള്ള യാത്രയില്‍ വെള്ളം കണ്ടെത്തിയത് കുടിയേറ്റത്തിനും ആധുനിക അബുദാബിയുടെ വളര്‍ച്ചക്കും തുടക്കമായി. വെള്ളവും പവിഴവും എണ്ണയും അബുദാബിക്ക് ലോക ഭൂപടത്തില്‍ മുന്നിലിടം നല്കി. ഇന്ന് കാര്‍ബണ്‍ ഫ്രീ ലോകത്തെ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് അബുദാബി. വളര്ച്ചക്കിടയിലുണ്ടായ ദുരിതപര്‍വ്വങ്ങളില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ട്, പടിഞ്ഞാറിനോട് നിരന്തരം കലഹിച്ചുകൊണ്ട്, ബദുവിയന്‍ സംസ്കാരത്തില്‍ ആത്മാഭിമാനികളായി, മണ്ണും കടലും പച്ചപ്പും ജീവനായി കണ്ട് അബുദാബി വളരുകയായിരിന്നു. അസാധ്യമെന്ന് തേന്നിയ മരുഭൂമിയില്‍ പുതിയ ലോകത്തിന്റെ സ്പേസ്ഷിപ്പ് പണിതിരിക്കുകയാണ്. മോഡേണ്‍ അബുദാബിയുടെ വളര്‍ച്ചയിലൂടെയുള്ള ഉപരിതല സഞ്ചാരണമാണ് ഈ പുസ്തകം.
₹120.00 ₹105.00