Thattarakkunninappurathu
തട്ടാരക്കുന്നിനപ്പുറത്ത്
മുഹമ്മദ് ഹനീഫ് തളിക്കുളം
ഇത് മനസ്സിന്റെ മുഖക്കുറിപ്പാണ്. നന്മ, സ്നേഹം, തിരിച്ചറിവ്, ഓര്‍മ്മകള്‍ ഇവയുടെയെല്ലാം മധുരം ഈ കൃതിയിലുണ്ട്. മനുഷ്യന്റെ ആരാധനയുടെയും വിശ്വാസങ്ങളുടെയും പേരില്‍ മതില്‍കെട്ടി വേര്‍തിരിക്കുന്ന വര്‍ത്തമാനകാലത്ത് അതല്ല ശരിയെന്ന് വിളിച്ചുപറയാന്‍ തരിമ്പും മടികാണിക്കാത്ത ചിലരെങ്കിലും നമുക്കിടയില്‍ ഇനിയും ബാക്കിയുണ്ടെന്ന് ഹനീഫ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഗള്‍ഫ് പ്രവാസത്തിന്റെ കദനങ്ങള്‍ പങ്കുവെച്ചതും, ബി. അബ്ദുല്‍ നാസറിനെ പരിചയപ്പെടുത്തിയതും, എടശ്ശേരി മൗലവിയും, പ്രിയപ്പെട്ട പുഷ്പാംഗദന് മാഷും, സഖാവും, മദനന്റെ വീട്ടിലെ കദീശുവുമൊക്കെ ഒറ്റയിരുപ്പില്‍ വായിച്ചു പോകുന്ന കുറിപ്പുകള്‍. സമൂഹത്തിലെ കാന്‍സറായി മാറുന്ന മയക്കുമരുന്നും, പാഴാക്കി കളയുന്ന ഭക്ഷണവുമൊക്കെ വായിച്ചു പോകുമ്പോള്‍ ഒരു നിമിഷമെങ്കിലും നമ്മുടെ ഉള്ളൊന്ന് പൊള്ളുന്നുണ്ട്. ഹരിതകാന്തി പടര്‍ത്തുന്ന കൃതി. – ടി.എന്‍. പ്രതാപന്
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.