Muhammedali Jinnah
മുഹമ്മദ് അലി
ജിന്ന
എം.ഐ തങ്ങള്‍
പത്രപ്രവര്ത്തകന്, ഗ്രന്ഥകാരന്, പ്രഭാഷകന്‍, രാഷ്ടീയ പണ്ഡിതന് എന്നീ നിലകളില്‍ സാര്‍ത്ഥകമായ ബൗദ്ധികജീവിതം നയിച്ച എം.ഐ തങ്ങളുടെ (1943-2019) അവസാനത്തെ രചനയാണിത്. മുഹമ്മദലി ജിന്ന (1876-1948)യുടെ വ്യക്തിത്വം എം.ഐ തങ്ങളുടെ ഇഷ്ട പഠനവിഷയമായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റ് 1970-1983 കാലത്ത് ഇന്ത്യാവിഭജന രേഖകളുടെ പന്ത്രണ്ട് വാല്യങ്ങള്‍ പുറത്തിറക്കിയതോടെ മുഹമ്മദലി ജിന്നയും വിഭജനവും പുതിയ പരിപ്രേക്ഷ്യങ്ങളിലൂടെ വിലയിരുത്തപ്പെട്ടു. സര് പെന്ഡ്രല് മൂണ്‍ എഡിറ്റ് ചെയ്ത ഗവര്‍ണര്‍ ജനറല്‍ വേവലിന്റെ ഡയറി, മൗലാനാ ആസാദിന്റെ ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന ആത്മകഥാപരമായ ഗ്രന്ഥത്തില്‍ കൂട്ടിച്ചേര്‍ത്ത മുപ്പത് പേജുകള്‍ എന്നിവ പുതിയ വെളിച്ചം നല്കുകയുണ്ടായി. മുഹമ്മദലി ജിന്ന ഉപഭൂഖണ്ഡത്തില്‍ ചെലുത്തിയ ചരിത്രപരമായ സ്വാധീനത്തെക്കുറിച്ച് വിശദമായ പഠനമാണ് എം.ഐ തങ്ങള്‍ ഉദ്ദേശിച്ചത്. ജിന്നയുടെ രാഷ്ട്രീയ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയരാഷ്ട്രീയത്തിന്റെ അപഗ്രഥനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മുഹമ്മദലി ജിന്നയെ ഒരു വില്ലനായി അവതരിപ്പിക്കുന്ന അതിശയോക്തികളുടെ തടവറയിലാണ് പലരും. വസ്തുനിഷ്ഠമായ പഠനത്തിലൂടെ ആ ചരിത്രവക്രീകരണത്തെ ചെറുക്കേണ്ടതുണ്ട്. എം.ഐ തങ്ങള്‍ ചെയ്തു പോന്ന ആ ചരിത്രദൗത്യത്തിന്റെ ഭാഗമാണ് ഈ ഗ്രന്ഥം.
₹320.00 ₹288.00