Malayalathinte Suvarnakathakal
നവോത്ഥാനകാലഘട്ടത്തിലെ മൂല്യങ്ങളോടുള്ള അടുപ്പവും, കാല്പനികതയുടെ മാമ്പു മണങ്ങളും, ആധുനികതയുടെ ഇടച്ചിലുകളും കൃഷ്ണന് കുട്ടിയുടെ കഥകളില്‍ സമ്മേളിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നുപറച്ചിലുകളാണ് അവ. കഥകളിലെ മനുഷ്യര്‍ ചില നേരങ്ങളില്‍ ഏറെ ശബ്ദിക്കുന്നവരാണ്. മറ്റു ചിലപ്പോള്‍ നിറഞ്ഞ മൌനം കൊണ്ട് സംവേദിക്കുന്നവരും, അവര്‍ ആത്മപീഡനം അനുഭവിക്കുന്നവരും; തങ്ങളുടെ കാലത്തെ നിശ്ചിതമായി പരിഹസിക്കുന്നവരുമാണ്. എല്ലാവരും തോന്നലുകളുടെ രാജ്യഭാരമുള്ളവര് അനൌചിത്യത്തിലെ യാത്രികര്‍. ഇരുട്ടത്തു നടന്നു പോകുമ്പോള്‍ കൂടെക്കുടെ തിരിഞ്ഞു നോക്കുന്ന സന്ദേഹിയുടെ ആത്മാവ് ഈ കഥകളിലെമ്പാടും ചിതറിക്കിടക്കുന്നു.
₹310.00 ₹279.00