Ivide Paattinu Sugandham
ഇവിടെ
പാട്ടിന്
സുഗന്ധം
രവിമേനോന്
ഇവിടെ പാട്ടിന് സുഗന്ധം എന്ന രവിമേനോന്റെ പുസ്തകം ചലച്ചിത്രസംഗീതത്തിന്റെ വസന്തകാലത്തേക്ക് വീണ്ടും എന്നെ കൈപിടിച്ച് കൊണ്ടുപോകുന്നു. മാഞ്ഞുപോയ സ്നേഹനിര്‍ഭരമായ ഒരു കാലത്തിന്റെ വീണ്ടെടുപ്പുകൂടിയാവുന്നു ആ യാത്ര. കാലം മാറി. പാട്ടുകളുടെ ഘടനയിലും ജനങ്ങളുടെ ആസ്വാദനശീലങ്ങളിലും മാറ്റം വന്നു. ഡിജിറ്റല്‍ തികവോടെ, മികച്ച സൗണ്ടിങ്ങോടെ പുറത്തു വരുന്നവയാണ് പുതിയ കാലത്തെ പാട്ടുകള്‍. ആ പാട്ടുകളും ഞങ്ങള്‍ക്ക് ഹൃദയപൂര്‍വം ആസ്വദിക്കാന്‍ പറ്റുന്നുണ്ട്; ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ…
– എം.വി. ശ്രേയാംസ്കമാര്‍
വയലാര്‍, ദേവരാജന്‍, പി. ഭാസ്കരന്, ശ്രീകുമാരന്‍ തമ്പി, കെ. രാഘവന്, എം. ബി. ശ്രീനിവാസന്, ഒ. എന്‍. വി.‚ എ. പി. കോമള, കെ. പി. ഉദയഭാനു, അയിരൂര്‍ സദാശിവന്, ലെനിന് രാജേന്ദ്രന്, മോഹന്‍ ശര്‍മ, ഷീല, സി.ഒ. ആന്റോ, ജെ.എം. രാജു, ശ്രീകാന്ത്, സാധന, എ.ജെ. ജോസഫ്, മനോഹരന്… തുടങ്ങി പാട്ടിന്റെ ഗൃഹാതുരഭൂപടം സൃഷ്ടിച്ച മഹാപ്രതിഭകളും മധുരഗാനങ്ങള്‍ക്ക് വഴിയൊരുക്കിയ സംവിധായകരും ഗാനരംഗങ്ങളില്‍ നിറഞ്ഞുനിന്ന അഭിനേതാക്കളും അതുല്യമായ സൃഷ്ടികള്‍ക്കു പിന്നില്‍ ആരാലും ഓര്‍മിക്കപ്പെടാതെ മറഞ്ഞുപോയ കലാകാരന്മാരുമെല്ലാം കടന്നുവരുന്ന പാട്ടെഴുത്തുകള്‍.
₹250.00 Original price was: ₹250.00.₹215.00Current price is: ₹215.00.
Out of stock