Sthreepaksha vayanayude mappila padanandarangal
സ്ത്രീപക്ഷവായനയുടെ
മാപ്പിള പാഠാന്തരങ്ങള്‍
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്
മലബാറിലെ മുസ്ലിം പെണ്‍വഴക്കത്തിന്റെ സാഹിതീയ വികസ്വരത വിശകലന വിധേയമാക്കുകയാണ് ഈ രചനയില്‍. നാനൂറിലേറെ കൊല്ലക്കാലത്തെ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ അടയാളമിടുന്ന പെണ്വഴക്കങ്ങളെ ഇസ്ലാമിക ജീവിതവീക്ഷണത്തിന്റെ ചുറ്റുവട്ടത്തില്‍ വെച്ച് അപഗ്രഥിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും പരിസരത്തില്‍ നിന്ന് മാപ്പിളപ്പെണ്‍ വഴക്കങ്ങള്‍ എങ്ങനെ തരം മാറ്റപ്പെടുന്നുവെന്നും, പ്രാദേശിക സാമൂഹിക നിരപ്പിലേക്ക് അതെങ്ങനെ വഴിമാറുന്നുവെന്നും ഗ്രന്ഥകാരന് വിശകലനം ചെയ്യുന്നു.
₹90.00 Original price was: ₹90.00.₹85.00Current price is: ₹85.00.