Pashchimaghattam Oru Pranayakatha
പശ്ചിമഘട്ടം
ഒരു പ്രണയകഥ
മാധവ് ഗാഡ്ഗില്‍
പരിഭാഷ: വിനോദ് പയ്യട
മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ
പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉള്‍ക്കാഴ്ചകള്‍, പ്രവര്‍ത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത, അതോടൊപ്പം, ചുറ്റുമുള്ള പാരിസ്ഥിതികാവസ്ഥയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ ഈ പുസ്തകത്തില്‍ സ്പഷ്ടമാണ്. മാനുഷികമുഖമുള്ള ഒരു പരിസ്ഥിതിശാസ്ത്രബോധം ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ഏഴു ദശാബ്ദത്തിലെ മാധവിന്റെ ജീവിതത്തെയും കര്‍മ്മമണ്ഡലത്തെയും ഈ പുസ്തകം നമുക്കു പരിചയപ്പെടുത്തുന്നു. -ഡോ. എം.എസ്. സ്വാമിനാഥന്
സാമൂഹികനീതിയോട് അഗാധമായ പ്രതിബദ്ധതയും അധികാരത്തിലുള്ളവരോട് സദാ സന്ദേഹവും പുലര്‍ത്തുന്ന വ്യക്തിയാണ് മാധവ് ഗാഡ്ഗില്‍. കര്‍ഷകരില്‍നിന്നും ആട്ടിടയന്മാരില്നിന്നും പഠിച്ച കാര്യങ്ങളാണ് തന്റെ ശാസ്ത്രഗവേഷണത്തിന് അദ്ദേഹം കാര്യമായി ഉപയോഗിച്ചത്. തന്റേതായ സംഭാവനകള്‍ അവര്‍ക്ക് തിരിച്ചും നല്‍കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. പ്രാദേശികസമൂഹങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചും അവരുടെ വിഭവസംരക്ഷണത്തിനായി സുസ്ഥിരമാതൃകകള്‍ രൂപപ്പെടുത്തിയും അവരുടെ പ്രശ്നങ്ങളെപ്പറ്റി പത്രങ്ങളില്‍ നിരന്തരം എഴുതിയും അദ്ദേഹം കടം വീട്ടി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍, സമീപവര്‍ഷങ്ങളില്‍ കേരളം, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളെ തകര്‍ത്തെറിഞ്ഞ വെള്ളപ്പൊക്കം ലഘൂകരിക്കപ്പെടുകയോ തടയുകയോ ചെയ്യുമായിരുന്നു. പൂര്‍ണ്ണമായും ശാസ്ത്രത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം ആത്മകഥാരൂപത്തില്‍ നമുക്കു മുമ്പിലെത്തുമ്പോള്‍ നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയെപ്പറ്റി ആശങ്കയുള്ള ഓരോ ഇന്ത്യക്കാരനും ഈ പുസ്തകം വായിച്ചിരിക്കേണ്ടതുണ്ട്. – രാമചന്ദ്ര ഗുഹ
₹730.00 Original price was: ₹730.00.₹657.00Current price is: ₹657.00.