KATALASUVIDYA
കടലാസുവിദ്യ
എന്‍.ജി ഉണ്ണികൃഷ്ണന്
ചുറ്റും ജനാലകള്‍ തുറന്നു കിടന്നിട്ടും താനകപ്പെട്ട മുറിക്കകത്തുനിന്നും തുറസ്സിലേക്കു മോചിത മാവാന്‍ മറ്റാരുടേയോ കുത്തും കാത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പക്ഷിപോലെയാണ് മനസ്സ് എന്ന് ഒരു കവിതയില്‍ (മുറിയില്‍ കുടുങ്ങിയ പക്ഷി) എന്‍.ജി. എഴുതുന്നുണ്ട് . ആ കുത്തിന്റെ വാഗ്ദാന സാഫല്യമാണ് പുറത്തെ തുറസ്സ്. മുതു കത്ത് പൊട്ടിവീണ ചാട്ടവാര്പ്പാടുകളിലൂടെ ഒരു നാട് തിരിച്ചറിവിന്റെ തുറസ്സിലേക്കു വിനിമയം ചെയ്യപ്പെടുന്നു ( നേരമായി). ഇങ്ങനെ, കൂവലോ തൊടലോ കുത്തലോ പൊള്ളിത്തിണര്ക്കലോ അലര്‍ച്ചയോ കരച്ചിലോപോലെ ഒരു വിനിമ യത്തിലൂടെ, വിനിമയം ചെയ്യപ്പെടുന്നതിന്റെ പാട് / കനം /കറ/അനുഭൂതി / രസം വായനക്കാരുടെ ഉള്ളില്‍ ഭാഷയുടെ നിഴലു വീണു കുളിര്ക്കാതെ ചുമ്മാ കിടക്കുന്നതിന്റെ അസ്ക്യതയാണ് എന്‍.ജി. ക്കവിതയില്നിന്ന് എന്നെ എപ്പോഴും ആവേശിക്കുന്ന ബാധ. –പി. രാമന്
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.