Laila Majnu
ലൈലാ
മജ്നു
നിസാമി
വേള്‍ഡ് ക്ലാസിക് നോവല്‍
പ്രണയത്തിന്റെ വേരുകളില്‍ ഓര്‍മ്മകളും വിരഹവും വേദനയും അഴിച്ചെടുക്കാനാവാത്തവിധം കെട്ടുപിണയുന്നു. ജീവിതത്തിന്റെ പിഴവുകള്‍ തീര്‍ക്കാന്‍ കഴിയാതെപോയ വേദനയോടെ പുറത്തെ ഇരുളില്‍ ഞാന്‍ നിനക്കായി കാവല്‍ നില്‍ക്കുന്നുണ്ട്. നെഞ്ചില്‍ പെയ്തു പെരുകിയ ജലതുള്ളികളുടെ മേളപെരുക്കത്തില്‍ വിങ്ങിയ ഹൃദയവുമായി നീ അവിടെയുണ്ടെന്ന് എനിക്കറിയാം. എന്റെ നെഞ്ചിലുണരുന്ന വേദനയുടെ കടലിലിപ്പോള്‍ ഓര്‍മ്മകളുടെ വേലിയേറ്റമാണ്.
വാക്കുകള്‍ കൊണ്ട് ബലി നല്കി അരങ്ങൊഴിഞ്ഞു പോകുന്ന പ്രണയം ബാക്കി വെയ്ക്കുന്ന ഓര്‍മ്മകളും പേറി ചോര പൊടിയുന്ന ആത്മാവുമായി ഇനിയും എത്ര കാലം? നൊമ്പരങ്ങള്‍ കനം വെച്ച ഹൃദയവുമായി എനിക്കിനി ഈ യാത്ര തുടരാന്‍ വയ്യ. കാലമെത്ര കഴിഞ്ഞാലും ചിലത് ആഴങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്തവിധം മറഞ്ഞു കിടക്കും. വാക്കുകള്‍കൊണ്ടും വഴികള്കൊണ്ടും ഒറ്റയായി പോയ സൗമ്യതാരമേ, അഗ്നിനക്ഷത്രമായി ജ്വലിക്കുക. വിഷാദത്തിന്റെ കരിനീല വഴികളില്‍ നിലാവിന്റെ വിസ്മയങ്ങളിലലിഞ്ഞ് ആരോ പാടുന്നു. രാവിന്റെ നേര്‍ത്ത നിശ്വാസംകൊണ്ട് മാതളമലരുകള്‍ വിടരുന്നു. ഭൂമി ഇത്രമേല്‍ അഗാധമായി തീരുന്നത് പ്രണയികളുടെ കണ്ണുനീര് പുരണ്ടിട്ടാണ്. അതിന്റെ നിശ്ശബ്ദതയില്‍ നിലാവും മഴയും ഒന്നായി പെയ്യും.
മരുഭൂമിയിലെ ഏകാന്തനിശ്ശബ്ദതകളെ വീണ്ടെടുത്തത് അവരുടെ പ്രണയമായിരുന്നു. മരണത്തിനപ്പുറത്തേക്കു സഞ്ചരിക്കാന്‍ ഹൃദയനിറവോടെ കാത്തിരുന്ന രണ്ടു പേര്. ഹൃദയത്തില്‍ അലയടിച്ച പ്രണയത്തിന്റെ വിസ്മയങ്ങളെ തൊട്ടറിഞ്ഞ് പരസ്പരം കാണാതെ അഗാധമായ രണ്ടു സമുദ്രങ്ങളായി മുഖാമുഖം നോക്കി നിന്നവര്‍. മാതളങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്തത് അവരുടെ ഹൃദയത്തിലായിരുന്നു. ഇരുളിടങ്ങള്ക്കു പുറത്ത് നിലാവും സൗഗന്ധികങ്ങളും പൂത്തു കിടപ്പുണ്ടെന്ന് കാറ്റ് അവരുടെ കാതില്‍ മന്ത്രിച്ചു.
നിഗൂഢവും ധ്യാനാത്മകവുമായ അനുഭൂതികളെ ഭാവഗീതംപോലെ സാന്ദ്രമായ ഭാഷകൊണ്ട് പറയുകയാണ് നിസാമി. കാലം കാത്തു വെച്ച ലോകസാഹിത്യ വിസ്മയത്തിന്റെ സമ്പൂര്‍ണ്ണ ഗദ്യപരിഭാഷ. പ്രിയ സുഹൃത്തെ, പ്രണയത്തിന്റെ തുറവിയിലേക്ക് ഉപാധികളില്ലാത്ത ഈ യാത്ര നീ തുടരുക.
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.