Kalayude Unma
കലയുടെ
ഉണ്മ
നിസാര്‍ അഹമ്മദ്
ഭാഷ ഈ ചര്‍ച്ചകളില്‍ ഒഴിവാക്കാനാവാത്ത ഒരു പരിഗണനയാണ്. നിസാര്‍ അഹമ്മദ് ഈ പുസ്തകത്തില്‍ അതേക്കുറിച്ച് കൈക്കൊള്ളുന്ന സമീപനം ഇങ്ങനെ സംഗ്രഹിക്കാം : ചിഹ്ന വ്യവസ്ഥയുടെ നിയമങ്ങള്‍ അനുസരിച്ച് ഉണ്ടാവുന്നതല്ല ഭാഷ. രചയിതാക്കള്‍ തങ്ങളുടെ സംരംഭങ്ങള്ക്കനുസരിച്ച്, അതിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാക്കുന്നതാണ്. സ്വീകരിക്കപ്പെടുകയാണെങ്കില്‍ ആ ഭാഷ മുന്നോട്ടു പോവും. ഇങ്ങനെ മുന്നേറാനും മുന്നോട്ടു കുതിക്കാനും ശ്രമിക്കുമ്പോള്‍ നിലനില്‍ക്കുന്ന ചട്ടങ്ങളെയും ചട്ടക്കൂടുകളെയും ഉടച്ചു വാര്‍ക്കേണ്ടതായി വരും. സമൂഹത്തെ ഭരിക്കാനും നിയന്ത്രിക്കാനും പ്രായോഗികമായി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന വ്യാവഹാരിക ഭാഷയുടെ തോട് പൊട്ടിച്ചു കൊണ്ട് മാത്രമേ സര്‍ഗ്ഗാത്മകമായി പുതിയ ഭാഷ നിര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ.
₹250.00 ₹225.00