Begovicinte Jail Kurippukal: 1983-1988
ബെഗോവിച്ചിന്റെ
ജയില്‍
കുറിപ്പുകള്‍
മൊഴിമാറ്റം: അബ്ദുല്ല മണിമ, നൗഷ്ദ് എം
പാശ്ചാത്യവും പൗരസ്ത്യവുമായ ദര്‍ശനങ്ങളോടുള്ള ബെഗോവിച്ചിന്റെ സൂക്ഷ്മ സംവാദങ്ങളും കലയിലും മതത്തിലും രാഷ്ട്രമീമാംസയിലുമുള്ള അഗാധതാല്‍പര്യങ്ങളും കാലികമായ രാഷ്ട്രീയ ധാരണകളും ഹൃദ്യമായി അനുഭവവേദ്യമാകുന്ന ഈ കുറിപ്പുകള്‍ നിരാശമുറ്റിയ ഒരു തടവറക്കാലത്തിന്റെ അതിജീവനോപാധി കൂടിയായിരുന്നു. സാര്‍വകാലികവും സാര്‍വദേശീയവുമായ ദാര്‍ശനിക ഉള്‍ക്കാഴ്ച്ചകളുടെ മഹാവസന്തം, മനുഷ്യന്റെയും ധാര്‍മികതയുടെയും ചരിത്രത്തിന്റെയും മര്‍മങ്ങളെക്കുറിച്ചും ഭാഗധേയങ്ങളെക്കുറിച്ചുമുള്ള മോഹനമായ വിവേകം, ഈ താളുകള്‍ക്കിടയില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നു. ഇതിലൂടെ കടന്നുപോകുന്ന ഏതു മനസ്സിനെയും അത് ധന്യമാക്കും. പാശ്ചാത്യകലയോടും സാഹിത്യത്തോടും സാംസ്കാരികപാരമ്പര്യത്തോടും ദര്‍ശനങ്ങളോടും യൂറോപ്പിനകത്തുനിന്ന് തന്നെ അനുഭാവപൂര്‍വം മുഖാമുഖം നില്‍ക്കുകയും അവയെ ആഴത്തില്‍ മനസ്സിലാക്കുകയും ഇസ്ലാമിന്റെ ദാര്‍ശനിക ചട്ടക്കൂടിനകത്തുനിന്ന്, സാമ്പ്രദായികമായ മതചിന്തകള്ക്കപ്പുറത്തേക്ക് നോക്കി, അവയെ വിശകലനം ചെയ്യുകയും ചെയ്തവര്‍ അന്നോളം അധികമുണ്ടായിരുന്നില്ല. ഇവിടെ ബെഗോവിച്ച് ഗോപുരസമാനം വേറിട്ടുനില്ക്കുന്നു. ഒരു അപൂര്‍വ വായനാനുഭവം.
₹690.00 ₹620.00