Perumalayan
പെരുമലയന്
എം.വി ജനാര്ദ്ദനന്
പെരുമലയന് പതിവ് എഴുത്തിന്റെ ചട്ടക്കൂട് പൊളിക്കുന്ന, ഏറെ പ്രത്യേകതകളുള്ളൊരു നോവലാണ്. മലയാള സാഹിത്യത്തിലെ, ‘ജാതിക്കൊല്ലി പ്രസ്ഥാനത്തിലെ മികച്ച കൃതികളിലൊന്നായി,’ പെരുമലയന് വായനയില്‍ വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കും. പെരുമലയന് ഒരുപക്ഷേ, പൊട്ടന് തെയ്യത്തെ കേന്ദ്രമാക്കിയുള്ള മലയാളത്തിലെ ആദ്യത്തെ നോവലാവാം. സത്യമായും ഇത്തരമൊരു നോവലിന്റെ പിറവിക്കുവേണ്ടി നമ്മുടെ അബോധം കാത്തുനിന്നിട്ടുണ്ടാവണം. അങ്ങേയറ്റം പ്രബുദ്ധരായവര്‍ അധികാരശക്തികള്‍ക്കെതിരെ ‘പൊട്ടന്’ വേഷം ബോധപൂര്‍വ്വം എടുത്തണിയുമ്പോള്‍ അതും പ്രക്ഷോഭമാവും. മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട പൊട്ടന് ദൈവം, അവ്വിധമുള്ളൊരു, ഗറില്ലാ പ്രക്ഷോഭത്തിന്റെ കൂടി പ്രകാശഗോപുരമാണ് പെരുമലയനില്‍, നിലവിളിയോടെ വന്നുനിറയുന്നത്, ഏതര്‍ത്ഥത്തിലുമൊരു, ‘കലാപപ്രകാശ’മാണ് നിങ്ങളെത്ര ചുട്ടെരിച്ചാലും, ചളിയില്‍ ചവിട്ടിത്താഴ്ത്തിയാലും, ചതിച്ചു കൊന്നാലും ഞങ്ങള്‍ ഉയിര്ത്തെഴുന്നേല്ക്കുകതന്നെ ചെയ്യുമെന്ന, പിന്മടങ്ങാനറിയാത്ത കീഴാളചെറുത്തുനില്പുകളുടെ കരുത്താണ്, പെരുമലയനില്‍ മുഷ്ടി ചുരുട്ടുന്നത്. ~കെ ഇ എന്‍
₹500.00 ₹450.00