Pacha Thodatha Kadu
പച്ച തൊടാത്ത
കാട്
രമണി വേണുഗോപാല്‍
മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണമായ ഏറ്റുമുട്ടലുകളെയും, ബുദ്ധിയും കുബുദ്ധിയും ഒരേ മൂര്‍ച്ചയില്‍ പഴുപ്പിച്ചെടുത്ത് ഇല്ലായ്മ ചെയ്യുന്നവരെയും ഈ നോവലില്‍ കാണാം. കാട് കാണിച്ചു കൊതിപ്പിക്കുന്ന അഥവാ സത്ത ഉണ്ടെന്ന് വ്യാമോഹിപ്പിക്കുന്നവര് സമൂഹത്തെയും സ്നേഹ വെളിച്ചങ്ങളെയും, പ്രകൃതി വൈവിധ്യങ്ങളെയും, മൃഗീയമായി ഊറ്റിക്കുടിക്കുന്നു. ജൈവ ടൂറിസവും, അലങ്കാര പ്രദര്‍ശനങ്ങളും വിപണിയുടെ പുതിയ തന്ത്രമായി ഉപയോഗിക്കുന്നവര്‍ നമുക്കു ചുറ്റുമുള്ള എല്ലാ നല്ല അനുഭവങ്ങളെയും, കാഴ്ചയെയും പച്ചയ്ക്ക് കത്തിക്കുന്നതിന്റെ വേവലാതിയുണ്ട് രമണിഗോപാലിന്റെ പച്ച തൊടാത്ത കാട് എന്ന നോവലില്‍. മനോഹരമായ ഭാഷയില്‍, ശക്തമായ കഥാപാത്രങ്ങളിലൂടെ എഴുതപ്പെട്ട ഈ നോവലില്‍ വര്‍ത്തമാന കാലത്തിന്റെ എല്ലാ മിടുപ്പുകളോടും കൂടി എഴുത്ത് രാഷ്ട്രീയത്തിന്റെ ചര്‍ച്ചക്കായി വഴി ഒരുക്കുന്നുമുണ്ട്.
₹230.00 ₹195.00