Oaru
ഓറ്
താഹ മാടായി
താഹ മാടായിയുടെ ഏറ്റവും പുതിയ നോവല്‍.
നിയന്ത്രണങ്ങളേതുമില്ലാത്ത കാമത്തിന്റെ വിചിത്രവും ദുരൂഹവും
മാരകവുമായ പ്രയോഗങ്ങളിലൂടെ സ്ത്രീ എന്ന വാക്കിനെ
സ്വാതന്ത്ര്യത്തിന്റെ അനശ്വരമുദ്രയാക്കിമാറ്റുന്ന കദീത്തുവും
കുഞ്ഞിപ്പാറുവും. മനുഷ്യകുലത്തിന്റെ എക്കാലവുമൊടുങ്ങാത്ത
അന്വേഷണവുമായി പാഴിയങ്ങാടിയിലെത്തി ജനിമൃതിസമസ്യയുടെ
പൊരുള്‍തേടിയലയുന്ന സാറ, കുെഞ്ഞാഴുക്കിന്‍ചാലിലെ
പോത്തുചാപ്പയില്‍ അയവെട്ടുന്നതോടൊപ്പം മരണനിമിഷങ്ങള്‍
എണ്ണിക്കുറയ്ക്കുന്ന പോത്തുകള്‍ക്കിടയില്‍ ഉത്തരമില്ലാത്തൊരു
ചോദ്യം മാത്രമായി ഇറച്ചിവെട്ടുകാരന് അയമു,
വയറ്റത്തടിച്ചുപാടിയ തെരുവു ബാലിക എന്ന പുസ്തകത്തിലൂടെ പെണ്മയെ അടയാളപ്പെടുത്തി എങ്ങോ മറഞ്ഞുനില്‍ക്കുന്ന
എസ്. എം. ഫാത്തിമ സുലേഖ, പിന്നെ അമീര്‍, ഉമ്മറൂട്ടി, ഔക്കര്, ഗംഗ, അബൂ ജഹല്, കുഞ്ഞാപ്പു, കാര്‍ത്തു…
പ്രണയവും ഉന്മാദവും രതിയും കൂടിച്ചേര്‍ന്ന് ജീവിതത്തിന്റെയും
മരണത്തിന്റെയും കുത്തൊഴുക്കായി മാറുന്ന രചന.
₹235.00 Original price was: ₹235.00.₹205.00Current price is: ₹205.00.