Devil Tattoo
ഡെവിള്‍
ടാറ്റൂ
മിനി പി. സി.
ഹോട്ടല്‍ സീലാന്‍ഡ് റസിഡന്‍സിക്കു മുന്നില്‍ ചതച്ചു വികൃതമാക്കിയ ഒരു മനുഷ്യത്തല. ഇന്റര്‍നെറ്റ് കഫേക്കു പിന്നില്‍ മറ്റൊരു പൈശാചിക കൊലപാതകം. മൃതദേഹത്തിന്റെ അടിവയറ്റില്‍ ഒരു കറുത്ത ടാറ്റൂ. എഫ്.ഡി.ഐ. അംഗീകാരമുള്ള മഷിയിലാണ് ടാറ്റു. കൊച്ചിയിലും പരിസരത്തും ഗോവയിലുമായി പടര്‍ന്നുകിടക്കുന്ന കഥാസന്ദര്‍ഭങ്ങള്‍. വിചിത്രവും അപരിചിതവുമായ മനുഷ്യാവസ്ഥകളിലൂടെ
കൈയടക്കത്തോടെ, ശാന്തമായി, കൃത്യതയോടെ നോവലിസ്റ്റ് മുന്നേറുന്നു. ടാറ്റൂവിന്റെ അഥവാ പച്ചകുത്തിന്റെ, മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത ലോകത്തിലൂടെ അപൂര്‍വ്വമായ ഒരു ?ക്രൈം ത്രില്ലര്‍.
-ജി. ആര്. ഇന്ദുഗോപന്
മനുഷ്യക്കൊഴുപ്പുകൊണ്ടു നിര്‍മ്മിച്ച കറുത്ത മെഴുകുതിരികളുടെ വെളിച്ചത്തില്‍ നടക്കുന്ന കറുത്ത കുര്ബാനയുടെയും നിഗൂഢതകളുടെ മഷികൊണ്ട് ടാറ്റൂ ചെയ്യുന്ന ദുരൂഹരായ ടാറ്റൂ കലാകാരന്മാരുടെയും മയക്കുമരുന്നിന്റെ ഗോവന്‍ അധോലോകത്തു നിന്നെത്തുന്ന കൊലയാളിപ്പെണ്ണുങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍, പതിറ്റാണ്ടുകളോളം കാത്തുവെച്ച ഒരു കുടിപ്പകയുടെയും പ്രതികാരത്തിന്റെയും ഉദ്വേഗം നിറഞ്ഞ കഥ.
മിനി പി. സിയുടെ ഏറ്റവും പുതിയ നോവല്‍
₹290.00 Original price was: ₹290.00.₹247.00Current price is: ₹247.00.