ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു നവാല്‍ അല്‍-സഅദാവി ഒരു പിതൃമേധാവിത്വ സമൂഹത്തില്‍ ചൂഷണം തുടര്‍ന്നു പോകുന്നതിന് മതവും ലൈംഗികതയും എങ്ങനെ രാഷ്ട്രീയവുമായി കൂട്ടുകൂടുന്നുവെന്ന സൂക്ഷ്മ ബോധ്യത്തെ ഈ…
ഒരു പിതൃമേധാവിത്വ സമൂഹത്തില്‍ ചൂഷണം തുടര്‍ന്നു പോകുന്നതിന് മതവും ലൈംഗികതയും എങ്ങനെ രാഷ്ട്രീയവുമായി കൂട്ടുകൂടുന്നുവെന്ന സൂക്ഷ്മ ബോധ്യത്തെ ഈ നോവല്‍ തുറന്നുവയ്ക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ ആകസ്മികമായ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ്. അറബ് ലോകത്തെ കരുത്തുറ്റ സ്ത്രീപക്ഷ എഴുത്തുകാരിയുടെ രചന
വര്‍ത്തമാനം ബി എം സുഹറ താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന എഴുത്തുകാരി തികഞ്ഞ…
താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന എഴുത്തുകാരി തികഞ്ഞ ജനാധിപത്യബോധത്തോടെ തനിക്കു ചുറ്റും വളര്‍ന്നുവരുന്ന മതാന്ധതയേയും സ്ത്രീവിരുദ്ധതയേയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്യുന്നു.
The words of wisdom that have filtered down through centuries tell us, “for the evil to succeed, the good only need to be silent.” The `good’ can no longer afford to remain silent.
നോട്ടര്‍ഡാമിലെ കൂനന്‍ വിക്ടര്‍ ഹ്യൂഗോ മധ്യകാല മൂല്യങ്ങളോട് കലഹിച്ചുണരുന്ന ഫ്രഞ്ച് ജീവിതത്തിന്റെ ഹൃദയം കാട്ടിത്തരുന്ന നോവല്‍. നൂറുകണക്കിനു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ഒരു യുഗത്തിന്റെ ജീവിതസങ്കല്‍പ്പങ്ങളെ പിടിച്ചുലയ്ക്കുകയും…
മധ്യകാല മൂല്യങ്ങളോട് കലഹിച്ചുണരുന്ന ഫ്രഞ്ച് ജീവിതത്തിന്റെ ഹൃദയം കാട്ടിത്തരുന്ന നോവല്‍. നൂറുകണക്കിനു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ഒരു യുഗത്തിന്റെ ജീവിതസങ്കല്‍പ്പങ്ങളെ പിടിച്ചുലയ്ക്കുകയും ചെയ്ത അനശ്വര ക്ലാസിക് .
സുകൃതം സി രാധാകൃഷ്ണന് ആയുധ നിര്‍മ്മാണത്തിന്റെ അതീവ സങ്കീര്‍ണ്ണമായ രഹസ്യങ്ങള്‍ പേറുന്ന തലച്ചോറുമായി സ്വന്തം തറവാട്ടിലെത്തുന്ന സന്ദീപിന്റെ ജീവിതത്തില്‍ വന്നു ചേരുന്ന ആകസ്മികതകളാണ് ഈ നോവലിന്റെ ഇതിവൃത്തം.…
ആയുധ നിര്‍മ്മാണത്തിന്റെ അതീവ സങ്കീര്‍ണ്ണമായ രഹസ്യങ്ങള്‍ പേറുന്ന തലച്ചോറുമായി സ്വന്തം തറവാട്ടിലെത്തുന്ന സന്ദീപിന്റെ ജീവിതത്തില്‍ വന്നു ചേരുന്ന ആകസ്മികതകളാണ് ഈ നോവലിന്റെ ഇതിവൃത്തം. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നൂല്‍നടത്തം. ആയുധക്കമ്പനികള്‍ എപ്രകാരമാണ് മനുഷ്യജീവിതത്തെ പണയപ്പണ്ടമാക്കി മാറ്റുന്നതെന്ന് വ്യക്തമാക്കുന്ന നോവല്‍. .
ഖാണ്ഡവം സുബ്രഹ്മണ്യന് കുറ്റിക്കോല്‍ മഹാഭാരതത്തിന്റെ ആദിമദ്ധ്യാന്തങ്ങളെ ഖാണ്ഡവം കേന്ദ്രമാക്കി തക്ഷകന് എന്ന പാശത്തില്‍ കോര്‍ത്തെടുത്തുകൊണ്ടാണ് ഈ നോവലിന്റെ രൂപശില്പം ഒരുക്കിയിട്ടുള്ളത്.
ബിന്‍ ബര്‍ക്ക തെരുവ് മഹ്മൂദ് സഈദ് പരിഭാഷ: ഡോ. എന്‍ ഷംനാദ് ഇറാഖിലെ വെടിയൊച്ചകള്‍ക്കിടയില്‍നിന്നാണ് മഹ്മൂദ് സഈദ് എന്ന എഴുത്തുകാരന് വരുന്നത്. ഇറാഖിലും മൊറോക്കോയിലും അരങ്ങേറുന്ന രാഷ്ട്രീയ…
ഇറാഖിലെ വെടിയൊച്ചകള്‍ക്കിടയില്‍നിന്നാണ് മഹ്മൂദ് സഈദ് എന്ന എഴുത്തുകാരന് വരുന്നത്. ഇറാഖിലും മൊറോക്കോയിലും അരങ്ങേറുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍പ്പെട്ട് ഉഴലുന്ന ഉല്ലാസപ്രിയനായ ഒരു യുവാവാണ് ഈ നോവലിലെ നായകന്. ഇറാഖില്‍നിന്നും രാഷ്ട്രീയ അഭയാര്‍ത്ഥിയായി മൊറോക്കോയിലെത്തുന്ന ഈ യുവാവ് ഒരു മുന്‍ വിപ്ലവകാരി, ലിബറലായ റുഖയ്യ എന്ന യുവതി തുടങ്ങിയവരുമായി ഇടപഴകുന്നു. സുഖലോലുപത, വ്യക്തി സ്വാതന്ത്ര്യം, ദാരിദ്ര്യം, ജനാധിപത്യം എന്നീ പരികല്പനകളുടെ ആഴത്തിലുള്ള പരിശോധന കൂടിയാണ് ഈ ആധുനിക അറബി നോവല്‍.
സങ്കീര്‍ണ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യ ജീവനും ഉയര്‍ത്തുന്ന ദാര്‍ശനിക വ്യഥകളെ ലളിതമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്ന നോവലുകള്‍.മലയാള നോവലിനെ സംബന്ധിച്ചിടത്തോളം മുതല്‍ക്കൂട്ടാവുന്ന രണ്ടു രചനകള്‍.
DAIVATHINTE VAAYIKAPPEDATHA PAVANAMAYA ORU PUSTHAKAM
സങ്കീര്‍ണ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യ ജീവനും ഉയര്‍ത്തുന്ന ദാര്‍ശനിക വ്യഥകളെ ലളിതമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്ന നോവലുകള്‍.മലയാള നോവലിനെ സംബന്ധിച്ചിടത്തോളം മുതല്‍ക്കൂട്ടാവുന്ന രണ്ടു രചനകള്‍.
തീരദേശവാസികളുടെ സാഹസികജീവിതത്തെ ലളിതമായ ഭാഷയിലൂടെ ആവിഷ്കരിക്കുന്ന നോവല്‍. കടലിനോടു മല്ലടിക്കുന്ന ഒരു ജനതയുടെ നൊമ്പരങ്ങളും പ്രതീക്ഷകളും നിരാശകളും പങ്കുവെക്കുന്ന കടല്‍കാക്ക കടലിന്റെ അത്ഭുതക്കാഴ്ചകളെക്കൂടി അവതരിപ്പിക്കുന്നു. പ്രാദേശിക സ്വത്വവും…
തീരദേശവാസികളുടെ സാഹസികജീവിതത്തെ ലളിതമായ ഭാഷയിലൂടെ ആവിഷ്കരിക്കുന്ന നോവല്‍. കടലിനോടു മല്ലടിക്കുന്ന ഒരു ജനതയുടെ നൊമ്പരങ്ങളും പ്രതീക്ഷകളും നിരാശകളും പങ്കുവെക്കുന്ന കടല്‍കാക്ക കടലിന്റെ അത്ഭുതക്കാഴ്ചകളെക്കൂടി അവതരിപ്പിക്കുന്നു. പ്രാദേശിക സ്വത്വവും ഭാഷയും സംസ്കാരവും നിറയുന്ന ഈ നോവല്‍ സമകാലിക മലയാള നോവലിന്റെ വേറിട്ട ദിശകളിലൊന്നിനെ അടയാളപ്പെടുത്തുന്നു.
ചിരിക്കുന്ന മനുഷ്യന് കെ പി ബാലചന്ദ്രന് മുഖം വികൃതമാക്കപ്പെട്ട ഗ്വിന് പ്ലെന്‍ന്റെ അസാധാരണ ജീവിതത്തെ ആവിഷ്കരിക്കുന്ന നോവലാണ് ദി മാന്‍ ഹൂ ലാഫ്. വിഖ്യാത നോവലിസ്റ്റായ വിക്ടര്‍…
മുഖം വികൃതമാക്കപ്പെട്ട ഗ്വിന് പ്ലെന്‍ന്റെ അസാധാരണ ജീവിതത്തെ ആവിഷ്കരിക്കുന്ന നോവലാണ് ദി മാന്‍ ഹൂ ലാഫ്. വിഖ്യാത നോവലിസ്റ്റായ വിക്ടര്‍ ഹ്യൂഗോയുടെ ക്ലാസിക്
നോവലുകളിലൊന്നാണീ കൃതി.
കുറിഞ്ഞിത്തേന്‍ രാജം കൃഷ്ണന് നീലഗിരി മലനിരകളില്‍ വസിക്കുന്ന ബഡഗരുടെ ജീവിതമാണ് കുറിഞ്ഞിത്തേനില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങള്‍ ആദിവാസി ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ കുറിഞ്ഞിത്തേനില്‍ സസൂക്ഷ്മം ഒപ്പിയെടുക്കപ്പെട്ടിട്ടുണ്ട്.
നീലഗിരി മലനിരകളില്‍ വസിക്കുന്ന ബഡഗരുടെ ജീവിതമാണ് കുറിഞ്ഞിത്തേനില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങള്‍ ആദിവാസി ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ കുറിഞ്ഞിത്തേനില്‍ സസൂക്ഷ്മം ഒപ്പിയെടുക്കപ്പെട്ടിട്ടുണ്ട്.
കുനിച്ചിമലയുടെ അടിവാരത്തിലെ കാക്കതൂക്കിയിലെ മാറുന്ന ജീവിത സമസ്യകളെയാണ് ഈ നോവലില്‍ പുഷ്പരാജന്‍ അവതരിപ്പിക്കുന്നത്. പരിഷ്കാരസമൂഹത്തിലെന്നപോലെ അവിടെയും ദുരാശകളും വഞ്ചനകളും പകകളുമുണ്ട്. കാക്കതൂക്കിയിലെ കാണിക്കാര്‍ക്ക് സ്വന്തം വിശ്വാസങ്ങളുണ്ട്. അവരുടെ…
കുനിച്ചിമലയുടെ അടിവാരത്തിലെ കാക്കതൂക്കിയിലെ മാറുന്ന ജീവിത സമസ്യകളെയാണ് ഈ നോവലില്‍ പുഷ്പരാജന്‍ അവതരിപ്പിക്കുന്നത്. പരിഷ്കാരസമൂഹത്തിലെന്നപോലെ അവിടെയും ദുരാശകളും വഞ്ചനകളും പകകളുമുണ്ട്. കാക്കതൂക്കിയിലെ കാണിക്കാര്‍ക്ക് സ്വന്തം വിശ്വാസങ്ങളുണ്ട്. അവരുടെ നിഷ്കളങ്കതയെ മുതലെടുത്ത് സമ്പന്നരായിത്തീരുന്നവരുണ്ട്. സ്നേഹത്തിന്റെയും രോഷത്തിന്റെയും ത്യാഗത്തിന്റെയും ജീവിതസന്ധികളിലൂടെ അവിടത്തെ മനുഷ്യര്‍ കടന്നുപോകുന്നു. എം ടി വാസുദേവന്‍ നായര്‍
എല്ലാ മതങ്ങള്‍ക്കും ആദ്ധ്യാത്മികതയുടെ തലമുള്ളതുപോലെ മതങ്ങളെ ചുറ്റിപ്പറ്റി ആദ്ധ്യാത്മിക തട്ടിപ്പുകാരും നിലനില്‍ക്കുന്നുണ്ട്. അവരുടെ ഉള്ളറകള്‍ പുറം സമൂഹത്തിന് അപ്രാപ്യമാണ്. ഇതാ ചരിത്രത്തിലാദ്യമായി ഒരു ആദ്ധ്യാത്മിക തട്ടിപ്പുകാരന് സ്വയം…
എല്ലാ മതങ്ങള്‍ക്കും ആദ്ധ്യാത്മികതയുടെ തലമുള്ളതുപോലെ മതങ്ങളെ ചുറ്റിപ്പറ്റി ആദ്ധ്യാത്മിക തട്ടിപ്പുകാരും നിലനില്‍ക്കുന്നുണ്ട്. അവരുടെ ഉള്ളറകള്‍ പുറം സമൂഹത്തിന് അപ്രാപ്യമാണ്. ഇതാ ചരിത്രത്തിലാദ്യമായി ഒരു ആദ്ധ്യാത്മിക തട്ടിപ്പുകാരന് സ്വയം വെളിപ്പെടുത്തുന്നു. ജിന്നുകളുടെയും മലക്കുകളുടെയും തീച്ചാമുണ്ഡിമാരുടെയും ലോകത്തേക്കു കടക്കുന്ന നിങ്ങള്‍ക്ക് അത്ഭുതസിദ്ധികളിലേക്കുള്ള കുറുക്കുവഴികളും നോവലിസ്റ്റ് കാട്ടിത്തരുന്നു! അസാധാരണമായ ആഖ്യാനപാടവം. കറുത്ത ഫലിതത്തിന്റെ ശക്തി.
ഉദാത്തമായ സ്ത്രീ സങ്കല്പമായി ആഘോഷിക്കപ്പെടുന്ന സീത യഥാര്‍ത്ഥത്തില്‍ ആണ്‍കോയ്മയുടെ ഇരയായിരുന്നു. പ്രതികരിക്കേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദയാകേണ്ടിവന്ന സീത ദേഹത്യാഗത്തിലൂടെ പ്രതികരിക്കുന്ന സന്ദര്‍ഭം രാമായണത്തിലെ ഉജ്ജ്വല രംഗങ്ങളിലൊന്നാണ്. അനവധി വ്യാഖ്യാനങ്ങള്‍ക്കും പുനര്‍വായനകള്‍ക്കും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാമായണത്തിലെ സീതയുടെ മൗനങ്ങളെ വ്യാഖ്യാനിക്കുന്ന മനോഹരമായ നോവലാണ് ഞാന്‍ സീത.
രബീന്ദ്രനാഥ ടാഗോറിന്റെ നൗകാ ദൂബിയെന്ന നോവലിന്റെ പരിഭാഷ. അസാധാരണമായ അനു ഭവങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളെ ആഖ്യാനം ചെയ്യുന്ന നോവല്‍. ടാഗോറിന്റെ കൈയൊപ്പു പതിഞ്ഞ…
രബീന്ദ്രനാഥ ടാഗോറിന്റെ നൗകാ ദൂബിയെന്ന നോവലിന്റെ പരിഭാഷ. അസാധാരണമായ അനു ഭവങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളെ ആഖ്യാനം ചെയ്യുന്ന നോവല്‍. ടാഗോറിന്റെ കൈയൊപ്പു പതിഞ്ഞ മികച്ച കൃതി.
ദേശത്തിന്റെ പുസ്തകം നാരായണന് അമ്പലത്തറ രക്തസാക്ഷിത്വവും പ്രതികാരവുമൊക്കെ ഇഴപിണഞ്ഞ ഒരു കാലഘട്ടത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന ഉജ്ജ്വല നോവലാണ് ദേശത്തിന്റെ പുസ്തകം