Ottu
ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ.ബീഭത്സവും രൗദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകള്‍. എന്നാല്‍ ഈ കഠിന ഭാവത്തെ ആര്‍ദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് എഴുത്തുകാരന്റേത്. ആ ദൗത്യം തന്നെയാണ് ഈ പുസ്തകത്തെവ്യത്യസ്തമാക്കുന്നത്. ഓരോ കുറ്റകൃത്യവും അയാളുടെ മനസ്സിനെ ഞെരിക്കുന്നുണ്ട്. പക്ഷേ, തനിക്കതില്നിന്ന് മോചനമില്ലെന്ന് അയാള്‍ അറിയുന്നു. അതിലൊടുങ്ങുക എന്നതു തന്നെയാണ് തന്റേയും വിധി. അതിക്രൂരമായ ഒരു അന്ത്യം തന്നെയും വന്ന് ആശ്ലേഷിക്കട്ടെ എന്ന് അയാള്‍ സ്വപ്നം കാണുന്നു.”എല്ലാ മരിച്ചവരുടേയും ഉടുപ്പാണെനിക്കിപ്പോള്. തല വരെ മൂടിയ ഒരൊറ്റത്തുണി” എന്ന ഒരു ആത്മനിന്ദയില്‍ ഈ നോവല്‍ അവസാനിക്കുന്നു.
₹110.00 ₹99.00