Islamika Prasthanam Jeevitha Adayalangal
ഇസ്ലാമിക പ്രസ്ഥാനം
ജീവിത
അടയാളങ്ങള്‍
പാലാഴി മുഹമ്മദ് കോയ
കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തെ നട്ടുപിടിപ്പിക്കാന്‍ വെയിലും മഴയുമേറ്റ പഴയ തലമുറയില്‍ പലരും നമ്മളോട് വിടപറഞ്ഞിരിക്കുന്നു. ഇവരില്‍ സംസ്ഥാനതല നേതാക്കളില്‍ ചിലരുടെ പ്രാസ്ഥാനികചരിത്രം മാത്രമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. സംസ്ഥാന-ജില്ല പ്രാദേശികതലങ്ങളില്‍ സജീവരായി ത്യാഗനിര്‍ഭര ജീവിതം നയിച്ച പലരുടെയും ചരിത്രം എഴുതിവെച്ചിരുന്നില്ല. അവ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ‘ഇസ്ലാമിക പ്രസ്ഥാനം ജീവിത അടയാളങ്ങള്‍’ എന്ന പുസ്തകം വഴി ശ്രമിച്ചത്. ഒന്നാം ഭാഗത്തില്‍ വിട്ടുപോയതായി ചൂണ്ടി കാണിക്കപ്പെട്ടവരെ ഈ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 ന് ശേഷം 2022 വരെ ഇതേ കാറ്റഗറിയില്‍ മരണപ്പെട്ടവരും പുസ്തകത്തിന്റെ ഉള്ളടക്കമാണ്. ഇങ്ങനെ വ്യത്യസ്ഥ ജില്ലകളിലുള്ള ഇരുന്നൂറില്പരം പേരുടെ ചരിത്രവിവരണമാണിത്.
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.