അവ്യാഖയ ദുരിതാനുഭവങ്ങളിലൂടെ ധീര രക്തസാക്ഷികൾ നേടിത്തന്ന സ്വാതന്ത്യ്രത്തിന്റെ നെടുംതൂണുകൾ ഓരോന്നായി ഇരുട്ടിന്റെ ശക്തികൾ തുരന്നുകൊണ്ടിരിക്കുന്ന ദശാസന്ധിയിൽ ഈ പുസ്തകം നോവലോ ജീവചരിത്രമോ എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രതിരോധായുധം കൂടിയായി മാറുന്നു. ചരിത്രം ചിലപ്പോൾ അബോധരൂപത്തിൽ വ്യക്തികളെ ചില കർമങ്ങൾക്ക് നിയോഗിക്കാറുണ്ട്. പി.എം.എ. ഖാദർ അവ്വിധം നിയുക്തനായ ഒരു എഴുത്തുകാരനാണ്. യൗവനത്തിന്റെ അസുലഭ വസന്ത സൗഭാഗ്യങ്ങൾ ത്യജിച്ച് സമരത്തിൻ്റെ തീച്ചൂളയിലേക്ക് സ്വയം സമർപ്പിതനായ വക്കം ഖാദറിന്റെ കണ്ണീരും ചോരയും പുരണ്ട ജീവിതാ ക്ഷരങ്ങൾ അത്രയെളുപ്പം മായ്ക്കാൻ കഴിയാത്ത വിധം നോവലിസ്റ്റ് സമൂഹ മനസ്സിൽ കൊത്തിയിടുന്നു. – കവി: റഫീക്ക് അഹമ്മദ്