Amrithapuriyile Arayannam
ആത്മാവിന്റെ ബഹുവിചാരങ്ങള്‍ നിറയുന്ന കവിതകള്‍. ജീവിതഗന്ധങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന പെണ്മനസ്സിന്റെ വിഹ്വലതകള്‍. ഉഷ്ണരാവുകളില്‍ ഉറയുന്ന ഉന്മാദിനിയെപ്പോലെ പ്രണയത്തിന്റെ പാലരുവിയില്‍ തേഞ്ഞുതീരുന്ന ജന്മത്തെ ആവിഷ്കരിക്കുന്ന കാവ്യനിറങ്ങള്‍. അവിടെ അഹല്യയും അര്‍ക്കനും നീലത്തടാകത്തിലെ അരയന്നവും സൂര്യകാന്തിയും സാരംഗാക്ഷിയും സാലഭഞ്ജികയും മനോരഥത്തിലൂടെ യാത്രയാകുന്നു. തിമിരം ബാധിച്ച നയനങ്ങള്‍, കന്ദര്‍പ്പ മനോഹരി, ഒറ്റമൈന, കാക്കാത്തിക്കിളി, കരുക്കുത്തി മുല്ല, ചെണ്ടുമല്ലിപ്പൂക്കള്‍, നിഴല്‍പോലും സ്വന്തമല്ലാത്തവള്‍ തുടങ്ങിയ ബിംബങ്ങളാല്‍ നിറഞ്ഞ കാവ്യകല്പനകള്. സ്ത്രൈണജീവിത സ്പര്ശങ്ങള്. പ്രത്യാശയുടെ കിരണങ്ങളും മോഹഭംഗങ്ങളും മഞ്ഞുതിരുന്നതുപോലെ സംവദിക്കുന്ന കാവ്യസമാഹാരം
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.