നിരാശയെങ്കിലും
തോന്നാത്തവരെ
സൂക്ഷിക്കുക
കെ.ഇ.എന്‍
ചിന്തയുടേയും സാംസ്കാരികപഠനത്തിന്റേയും കേരളീയ പരിഛേദമാണ് കെ.ഇ.എന്‍. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയനിമിഷങ്ങളിലെ ഗതിവിഗതികളെ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്ന ചരിത്രദൗത്യം സ്വയം ഏറ്റെടുത്തയാള്‍. നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക കെ.ഇ.എന്നിന്റെ അനുഭവങ്ങളും അഭിമുഖങ്ങളുമാണ്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രജീവിതം ഇതില്‍ അനാവൃതമാകുന്നു. വംശനാശഭീഷണി നേരിടുന്ന ഫാസിസ്റ്റ് വിമര്‍ശനങ്ങളെ അമരത്ത് നിന്ന് നയിക്കുകയാണീ പുസ്തകം. ഫാസിസ്റ്റ് വിരുദ്ധ ഇടപെടലുകള്‍ക്കും നിലപാടുകള്‍ക്കും തെളിച്ചം നല്കുന്ന നിരീക്ഷണങ്ങള്‍… പ്രതിരോധമന്ത്രങ്ങള്…