Chithirathoni
ചിത്തിരത്തോണി
പൂവച്ചല്‍ ഖാദര്‍
തിരഞ്ഞെടുത്ത ഗാനങ്ങള്‍
ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കാന്‍ ഒരുപിടി
ഗാനമുത്തുകള്‍ കൈരളിക്കു സമ്മാനിച്ച
മഹാപ്രതിഭയുടെ ഹൃദയഹാരിയായ പാട്ടുകള്‍…
മഴവില്ലിനജ്ഞാതവാസം
സിന്ദൂരസന്ധ്യയുടെ മൗനം
സുന്ദരിപ്പൂവിന്റെ നാണം
തൂവല്‍ വിരിച്ചു നില്ക്കുന്ന മിഴിപ്പക്ഷികള്‍
അസര്മുല്ലച്ചുണ്ടിലെ അരിമുല്ലപ്പൂ
ഇവയിലൂടെ മൗനസഞ്ചാരം നടത്തുമ്പോള്‍ അറിയാതെ ഹൃദയം ആ വരികള്‍ മൂളിപ്പോകുന്നു. അന്യാദൃശമായ
ആ കവനപാടവത്തെ കാല്‍തൊട്ടു വന്ദിക്കുന്നതില്പ്പരം ഹൃദയസ്പര്‍ശിയായ വികാരം മറ്റെന്തുണ്ട്?
തലമുറകള്‍ക്കപ്പുറവും
ഈ ഗാനനിര്‍ഝരി അമൃതസമാനമായ
ആസ്വാദനാനുഭവമായി മാറുന്നു.
പൂവച്ചല്‍ ഖാദറെന്ന അനുഗൃഹീത
ഗാനരചയിതാവിന്റെ കവിത കിനിയുന്ന
പാട്ടുകളുടെ സമാഹാരം.
₹450.00 Original price was: ₹450.00.₹405.00Current price is: ₹405.00.