GIRI
ഗിരി
പി.പി പ്രകാശന്
ഇരുളിന്റെ നിഗൂഢത, ഭയകാരിയായ വന്യത – ഇവ മാത്രമല്ല വാഴ്വിന്റെ പൊരുളെന്ന് പോകപ്പോകെ ഈ നോവല്‍ വെളിപ്പെടുത്തും . ആത്മാവിന്റെ വിശുദ്ധിക്ക് ഈ ലോകത്ത് പാഠാന്തരങ്ങളനേകമെന്ന് സത്യപ്പെടുത്തുന്നവര്‍. ഉത്തരമില്ലാത്ത ചോദ്യങ്ങളിലകപ്പെട്ട് സ്വയമേവ ഒറ്റപ്പെട്ടുപോകുന്നവര്‍, ശബ്ദപ്രപഞ്ചത്തിനു നടുവിലെ പൊട്ടിയാനയെപ്പോലെ പുറംലോകത്തിന്റെ വെളിച്ചത്തില്‍ പകച്ചു പോവുന്ന കുട്ടി ഇവരൊക്കെച്ചേര്‍ന്ന് മസൃണമായ മറ്റൊരു നവലോകം അഥവാ വനലോകം ഇവിടെ സൃഷ്ടിക്കുന്നു. പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പമാണ് ഗിരി
₹260.00 ₹234.00