Krishna Parunthu
കൃഷ്ണ
പ്പരുന്ത്
പി.വി തമ്പി
മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവല്‍
യക്ഷി-ഗന്ധര്വന്മാരെ വിറപ്പിച്ചിരുന്ന പുത്തൂര്‍ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികന്മാരുടെ ആരാധനാമൂര്‍ത്തി കൃഷ്ണപ്പരുന്താണ്. ഓരോ തലമുറയിലെയും മുതിര്‍ന്ന പുരുഷന്മാര് കാരണവരില്‍നിന്നും ദീക്ഷ ഏറ്റുവാങ്ങി മന്ത്ര സിദ്ധി സ്വീകരിച്ചു പോന്നു. ആ പാരമ്പര്യം കുമാരന് തമ്പി എന്ന മാന്ത്രികനിലത്തിയപ്പോള് പുത്തൂര്‍ തറവാട് ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമ മോഹങ്ങളുടെ കാറ്റിനു മുന്പില് പറക്കുന്ന കരിയിലയാണയാള്‍. കുമാരന് തമ്പി ഒളിച്ചോടുന്നത് ജീവിതത്തില്‍ നിന്ന് മാത്രമല്ല, സ്വന്തം ദൗര്‍ബല്യങ്ങളുടെ അനന്തര ഫലത്തില്‍ നിന്നുകൂടിയാണ്.
മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാര്ത്ഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി വി തമ്പിയുടെ കൃഷ്ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേല്‍ തീവ്രമായി അനുഭവിച്ച നോവല്‍ മലയാളത്തിലുണ്ടായിട്ടില്ല.
₹390.00 ₹351.00