ഖുര്‍ആന്‍ ചരിത്രം
മിഥ്യയും യാഥാര്‍ഥ്യവും
ഡോ. ഇനായത്തുള്ള സുബാനി
ഖുർആനെ നേർക്കുനേരെ ആക്രമിച്ചു ഇസ്ലാമിന്റെ പ്രകാശം കെടുത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ എതിരാളികൾ ഹെഡ്ഡെസിനെയും ചരിത്രത്തെയും ഉന്നം വെച്ച് ഒളിയമ്പുകൾ എയ്തു. ഒടുവിൽ അവയെ ഇരയാക്കികൊണ്ട് ഖുർആനെ വേട്ടയാടാൻ ശ്രമിച്ചു. അങ്ങനെ മുസ്ലിംകളുടെ അവലംബകൃതികളിൽ പലതിനെയും അവർ വിഷമമയമാക്കി. ഖുർആനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്താൻ അവർക്ക് സാധിച്ചു. അതിന്റെ മികച്ച ഉദാഹരണമാണ് ഖുർആൻ ക്രോഡീകരണ ചരിത്രം. വികലമാക്കപ്പെട്ട ആ ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ട് ലോകപ്രശസ്ത പണ്ഡിതൻ ഡോ. ഇനായത്തുള്ളാഹ് സുബ്ഹാനി രചിച്ച ‘ബഹ്ജതുൽ ജനാൻ ഫീ താരിഖീ തദ്വീനിൽ ഖുർആൻ’ എന്ന കൃതിയുടെ പരിഭാഷ.