Pattormmakalile Ishalpookkal
പാട്ടോര്‍മ്മകളിലെ
ഇശല്‍ കൂട്ട്
എഡിറ്റര്‍: റഹ്മത്ത്
നിത്യവിസ്മയങ്ങളായ രണ്ടു സംഗീതപ്രതിഭകളുടെ കലാജീവിതം അടയാളപ്പെടുത്തുന്ന ഓര്‍മ്മപുസ്തകം.
മാപ്പിളപ്പാട്ടുകളുടെ ലോകത്ത് ആറുപതിറ്റാണ്ടിലേറെക്കാലം അര്‍പ്പണബോധ ത്തോടെ പ്രവര്‍ത്തിച്ച കലാകാരനാണ് ശ്രീ. വി.എം. കുട്ടി. ഗായകന്, ഗാനരച യിതാവ്, സംഗീതസംവിധായകന്, പ്രചാരകന്, ചരിത്രകാരന്, വ്യാഖ്യാതാവ് എന്നീ വ്യത്യസ്ത നിലകളിലുള്ള അദ്ദേഹത്തിന്റെ കര്‍മ്മപഥങ്ങള്‍ നമ്മുടെ സാംസ്കാരിക ജീവിതത്തില്‍ മുദ്രിതമാണ്. ഈ സംഗീതപ്രതിഭയുടെ സര്ഗ്ഗാ ത്മകമായ കണ്ടെത്തലാണ് വിളയില്‍ ഫസീല എന്ന അനുഗ്രഹീത ഗായിക. മാപ്പിളഗാനമേള എന്ന പ്രയോഗത്തിന്റെ പര്യായപദം പോലെ ”വി.എം. കുട്ടി വിളയില്‍ ഫസീല ടീം’ കൊണ്ടാടപ്പെട്ടു. ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ച സംഗീതപ്ര പഞ്ചത്തെയും കലാജീവിതത്തെയും അടയാളപ്പെടുത്തുന്ന ഓര്മ്മപുസ്ത കമാണ് ‘പാട്ടോര്‍മ്മകളിലെ ഇശല്കൂട്ട്’.
₹275.00 Original price was: ₹275.00.₹248.00Current price is: ₹248.00.