RAJEEV CHANDRASEKHAR ORU VIJAYAGADHA
രാജീവ് ചന്ദ്രശേഖര്‍
ഒരു വിജയഗാഥ
ടി.പി ശ്രീനിവാസന്
ഒരു വ്യക്തിയുടെ ജീവിതവിജയത്തിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വെല്ലുവിളികള്‍ നേരിടുന്നതിനുള്ള മനസ്സും കഠിനാധ്വാനവും ഭാഗ്യവും പ്രതിഭയോടൊപ്പം ചേര്‍ന്നുവരുമ്പോഴാണ് പൂര്‍ണവിജയമാകുന്നത്. സാധാരണ ഈ വിജയം ആ വ്യക്തിയിലേക്കു തന്നെ ഒതുങ്ങുകയാണ് പതിവ്. മറ്റു ചിലര്‍ തങ്ങളാല്‍ കഴിയുന്നതുപോലെ മറ്റുള്ളവരിലേക്ക് പകരാന്‍ ശ്രമിക്കാറുണ്ട്. അതില്‍ വിജയം നേടുന്നവര്‍ ജനനായകരും ആകാറുണ്ട്. വിവിധ മേഖലകളില്‍ വിജയം കൈവരിക്കുന്നവരുടെ ജീവിതം അതിശയോക്തിയും അര്‍ദ്ധസത്യവും കലര്‍ന്ന കഥകളിലൂടെയായിരിക്കും പലപ്പോഴും മറ്റുള്ളവരറിയുന്നത്. അങ്ങനെ കേള്‍ക്കാനും പ്രചരിപ്പിക്കാനുമാണ് പലര്‍ക്കും താത്പര്യം. അതുകൊണ്ടുതന്നെ രാജീവ് ചന്ദ്രശേഖര്‍ എന്ന ബഹുമുഖപ്രതിഭയുടെ യഥാര്‍ത്ഥ ജീവിതചിത്രം അറിയേണ്ടതുണ്ട്. രാഷ്ട്രീയ-ബിസിനസ് രംഗങ്ങളില്‍ യാതൊരു ബന്ധവുമില്ലാത്ത ഇടത്തരം കുടുംബത്തില്‍ ജനിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം നേടി സാങ്കേതികവിദ്യയുടെ കുതിപ്പിനൊപ്പം അമേരിക്കയില്‍ ഉന്നതപദവിയിലെത്തിയശേഷം തിരികെ ഇന്ത്യയിലേക്ക് വന്ന് ബിസിനസ്-രാഷ്ട്രീയരംഗങ്ങളില്‍ അസൂയാവഹമായ നേട്ടം കൈവരിച്ച വ്യക്തി. അദ്ദേഹം പറഞ്ഞതും അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞതുമായ വിവരങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ജീവിതചിത്രമാണ് ഈ പുസ്തകം.
₹150.00 ₹135.00