Goberaha
ഗോബരഹ
രമേശന് മുല്ലശ്ശേരി
രാജാക്കന്മാര് അരങ്ങുവാണ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കാലം കറുത്ത ശവക്കച്ചകൊണ്ടു മൂടിയിട്ട പല്വാങ്കള് ബാലു എന്ന ആദ്യകാല ദലിത് ക്രിക്കറ്ററുടെ ഓര്‍മ്മകളുണ്ട്. ബാലുവിന്റെ ഭൂതകാലസ്മൃതികളുടെ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്ന ഗോബരഹയില് ജീവചരിത്രനോവല്‍, ചരിത്രനോവല്‍, രാഷ്ട്രീയനോവല്‍, ദളിത് നോവല്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത നോവല്‍ ആഖ്യാനരീതികളെല്ലാം ഒത്തുചേരുന്നു. മനോഹരമായ ആഖ്യാനത്തിലൂടെ മറക്കപ്പെട്ട ചരിത്രത്തെ പുനരാവിഷ്കരിക്കുന്ന നോവലാണ് ‘ഗോബരഹ അംബേദ്കറുടെ രാഷ്ട്രീയ പ്രതിയോഗിയെന്ന നിലയില്‍ ചരിത്രത്തില്‍ തെളിഞ്ഞുനിന്ന ബാലുവിന്റെ അറിയപ്പെടാത്ത ജീവിതത്തിലേക്ക് പ്രക്ഷുബ്ധമായൊരു യാത്ര നടത്തുകയാണ് നോവലിസ്റ്റ്.
₹210.00 ₹189.00